You are currently viewing എനിക്ക് നാണം തോന്നിയിരുന്നു… എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത്.. അലൻസിയർ പറയുന്നു..

എനിക്ക് നാണം തോന്നിയിരുന്നു… എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത്.. അലൻസിയർ പറയുന്നു..

എനിക്ക് നാണം തോന്നിയിരുന്നു… എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത് എന്നാണ്..

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ച ചതുരം, കുമാരി എന്നീ രണ്ട് സിനിമകളും പ്രദർശനം തുടരുകയാണ്. വലിയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് രണ്ട് സിനിമകളിലും താരത്തിന് ചെയ്യാൻ അവസരം ലഭിച്ചത് എന്നത് താരം തന്നെ ഭാഗ്യമായി പലയിടത്തും പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ അടുത്ത് താരത്തിന്റെ അഭിമുഖങ്ങളും പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ടെലിവിഷൻ മേഖലയിലും സിനിമാ രംഗത്തും ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ താരത്തിന് ഇതിനുമുമ്പും പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരത്തിന് ഒരുപോലെ ആരാധകരെ നേടാനും മികച്ച അഭിനയങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു.

ഇതിനിടയിൽ താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ വൈറലായിട്ടുണ്ട്. ഇപ്പോൾ ചതുരത്തിൽ ഒരുമിച്ച് അഭിനയിച്ച അലൻസിയറും താരവും ഒരുമിച്ച് എത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം സ്വാസികൾക്ക് പ്രശംസകൾ ലഭിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ഇന്റിമേറ്റ് സീനുകൾ ഉൾപ്പെടുന്ന ഒരു സിനിമ എടുക്കാനും അത് ഭംഗിയായി അഭിനയിക്കാനും കാണിച്ച ധൈര്യത്തിനും തന്റെടത്തിനമാണ് എല്ലാവരും താരത്തെ പ്രശംസിക്കുന്നത്.

ഇപ്പോൾ അലൻസിയർ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. പുരുഷനായിട്ട് കൂടി എനിക്ക് ചില സീനുകൾ ചെയ്യാൻ നാണം ഉണ്ടായിരുന്നു എന്നും എന്നാൽ ഒരു നാണവും ഇല്ലാതെയാണ് ശ്വാസിക അഭിനയിച്ചത് എന്നും എന്റെ ഭാര്യയും മക്കളും അടക്കമുള്ളവർ ഇത് കാണുന്നതല്ലേ എന്ന് വിചാരിച്ച്എനിക്ക് ചില സീനുകൾ ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. വളരെ കംഫേർട്ട് ആയി സ്വാസിക അക്കാര്യം കൈകാര്യം ചെയ്തു എന്നും അതിന് അവൾ പ്രത്യേക പ്രശംസ അർഹിക്കുന്നു എന്നും ഇത് താരത്തിന്റെ കരിയറിലെ തന്നെ ഒരു മികച്ച അധ്യായം ആയിരിക്കുമെന്നും അലൻസിയർ പറയുന്നു.

Leave a Reply