You are currently viewing ജോലിസ്ഥലത്ത് ആരും ബലം പ്രയോഗിച്ച് റേ പ്പ് ചെയ്യില്ല… സിനിമ മേഖല സുരക്ഷിതം: സ്വാസിക

ജോലിസ്ഥലത്ത് ആരും ബലം പ്രയോഗിച്ച് റേ പ്പ് ചെയ്യില്ല… സിനിമ മേഖല സുരക്ഷിതം: സ്വാസിക

മിനിസ്ക്രീം രംഗത്തെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. ചെറുതും വലുതുമായ ഒരുപാട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എങ്കിലും കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങി നിറഞ്ഞ കയ്യടികളുടെ ആരാധകർ സ്വീകരിച്ച ചതുരം എന്ന സിനിമയിലൂടെ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ബെസ്റ്റ് കഥാപാത്രമായാണ് താരത്തിന് സിനിമ ലഭിച്ചത്. അതിനുശേഷം ആരാധകർക്കിടയിലും സോഷ്യൽ മീഡിയ ഇടങ്ങളൊന്നും താരം സജീവമായിട്ടുണ്ട്.

താരത്തിന്റെ ഒരുപാട് അഭിമുഖങ്ങൾ സിനിമയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതമായ മേഖലയാണ് സിനിമാ ഇൻഡസ്ട്രിയെന്ന് ആണ് താരത്തിന് പറയാനുള്ളത്. ഒരിക്കലും ജോലിചെയ്യുന്ന സ്ഥലത്ത് വന്ന് ആരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചു കൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല എന്നും അത്രയും സുരക്ഷിതമാണ് സിനിമാ ഇൻഡസ്ട്രി എന്നും പറഞ്ഞതിനുശേഷം താരം പറഞ്ഞത് നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല എന്നാണ്. ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഞാൻ ഇറങ്ങി വരും എന്നും പ്രതികരിക്കാനുള്ള ധൈര്യം മാത്രമാണ് പെൺകുട്ടികൾക്ക് നൽകേണ്ടത് എന്നുമാണ് താരം പറഞ്ഞത്.

നോ പറയേണ്ട സ്ഥലത്ത് നോ പറയാനുള്ള ധൈര്യമാണ് ആർജിക്കേണ്ടത് എന്നും എന്തെങ്കിലും ഒരു മോശം അനുഭവമുണ്ടായാൽ ആ സിനിമയുടെ ശമ്പളത്തെ കുറിച്ചോ അത് കഴിഞ്ഞാൽ കിട്ടുന്ന അവസരങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കാതെ അപ്പപ്പോൾ തന്നെ പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്യുകയാണ് വേണ്ടത് എന്നും എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ് അത് ആ സമയത്ത് സഹിക്കുകയും പിന്നീട് വെളിപ്പെടുത്തി മീ ടു ഉണ്ടാക്കുകയും ചെയ്യുന്നതിനോട് യോജിക്കാൻ കഴിയില്ല എന്നും താരം പറഞ്ഞു. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരണം. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോടെ അവിടെ നിന്നിറങ്ങിപ്പോരണം എന്നാണ് താരം പറഞ്ഞത്.

നമ്മുടെ സേഫ് സോണിലേക്ക് ഒരാൾ കയറി വന്നാൽ അവിടെത്തന്നെ പ്രതികരിക്കുകയും മുഖത്തുനോക്കി രണ്ട് വർത്തമാനം പറയുകയും ചെയ്യാൻ ഒരു സംഘടനയുടെയും ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല എന്നാണ് താരം പറഞ്ഞത്. സിനിമയിൽ അഭിനയിക്കുന്ന സ്ഥലത്തേക്ക് നമുക്ക് രക്ഷിതാക്കളെയോ അസിസ്റ്റന്റ് മാരെയോ മറ്റോ ഇഷ്ടമുള്ള ആളുകളെയോ കൂട്ടി പോകാൻ നമുക്ക് സാധിക്കും എന്നും ഒരു സ്ഥലത്തും നമ്മൾ ഒറ്റയ്ക്കാകുന്നില്ല എന്നും അതുകൊണ്ടു തന്നെ സിനിമ ഇൻഡസ്ട്രി സുരക്ഷിതമായ ഇൻഡസ്ട്രിയാണ് എന്നും ആണ് താരത്തിന്റെ അഭിപ്രായം..

ഇടയ്ക്കിടെ പുറത്ത് വരാറുള്ള കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചും താരം പറയുന്നുണ്ട്. കാസ്റ്റിങ് കൗച്ചുകളിൽ പോലും ഇതു തന്നെയാണ് നടക്കുന്നത്. അവിടെയും നമ്മൾ നോ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നുമാണ് താരത്തിന്റെ നിലപാട്. എന്തായാലും പുറമേ നിന്ന് നോക്കുമ്പോൾ വർണ്ണ ശബളമാണ് സിനിമ ഇൻഡസ്ട്രി എങ്കിലും അതൊരു സുരക്ഷിതമായ മേഖല അല്ല എന്ന് പൊതുവേ ഉള്ള സമൂഹത്തിന്റെ ധാരണയെ പാടെ തിരുത്തുന്ന തരത്തിലുള്ള വാക്കുകളാണ് താരം പറഞ്ഞിരിക്കുന്നത്. എന്തായാലും താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply