You are currently viewing ബോളിവുഡ് താരങ്ങൾ ഇതുപോലുള്ള സീനുകൾ ചെയ്‌താൽ അംഗീകരിക്കും.. മലയാളത്തിൽ ചെയ്‌താൽ കുറ്റം പറയും.. പുതിയ സിനിമയിലെ വേഷത്തിന് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞ് സ്വാസിക

ബോളിവുഡ് താരങ്ങൾ ഇതുപോലുള്ള സീനുകൾ ചെയ്‌താൽ അംഗീകരിക്കും.. മലയാളത്തിൽ ചെയ്‌താൽ കുറ്റം പറയും.. പുതിയ സിനിമയിലെ വേഷത്തിന് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞ് സ്വാസിക

ദീപികയും ആലിയയും ചെയ്യുമ്പോൾ കയ്യടിക്കും… മലയാളത്തിൽ ഒരാൾ ചെയ്‌താൽ അംഗീകരിക്കില്ല… സ്വാസിക…

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആൻ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. ഏതു വേഷം ആണെങ്കിലും ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ ആണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ താരത്തിന് നിലയുറപ്പിക്കാൻ കഴിഞ്ഞു. നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിക്കുകയും ചെയ്തു.

ഇതിനെല്ലാം അപ്പുറം താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി. പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു. 2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു. സീരിയലിലൂടെ വീട്ടമ്മമാരുടെ സ്നേഹം പിടിച്ചു പറ്റാൻ താരത്തിനായി.

പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ആണ് ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ കുമാരിയിലും മികച്ച ഒരു വേഷം താരം ചെയ്തിരുന്നു. ഇപ്പോൾ ചതുരം എന്ന സിനിമയിൽ താരം ഇൻട്ടിമേറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇന്ത്യൻ സംസ്കാരത്തിന് യോജിക്കുന്നതല്ല എന്ന രൂപത്തിലുള്ള വർത്തമാനങ്ങൾ ആണ് വിമർശിക്കുന്നവർ ഉന്നയിക്കുന്നത്. ഇതിന് മറുപടി എന്നോണം ഇപ്പോൾ താരം പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. ദീപികയും ആലിയയും ചെയ്യുമ്പോൾ കയ്യടിക്കും… മലയാളത്തിൽ ഒരാൾ ചെയ്‌താൽ അംഗീകരിക്കില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കാരണം അത് സത്യം തന്നെയാണ്. മലയാളികൾക്കിടയിൽ ആണെങ്കിലും മറ്റു താരങ്ങൾ ഇത്തരത്തിലുള്ള വേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിറഞ്ഞ കൈയ്യടികൾ നൽകാറുണ്ട്.

Leave a Reply