You are currently viewing ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

ലിപ് ലോക്ക് ചെയ്യുമ്പോള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീലല്ല കിട്ടുന്നത്; തുറന്ന് പറഞ്ഞ് സ്വാസിക

അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും കുറച്ച് തമിഴ് , തെലുങ്ക് സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്.

താരത്തിന്റെ ആദ്യ ചിത്രം സുന്ദരപാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. തുടർന്ന് താരം രാസു മധുരവന്റെ ഗോരിപാളയം എന്ന സിനിമ ചെയ്തു. താരത്തിന്റെ മൂന്നാമത്തെ ചിത്രമായ മൈതാനം സിനിമയിലെ താരത്തിന് അഭിനയം ശ്രദ്ധേയമായിരുന്നു. 2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്.

താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി. പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു . ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തുകയും നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.

ഇതിനെല്ലാമൊപ്പം ചില പരസ്യങ്ങൾ, ഡാൻസ്- മ്യൂസിക് വീഡിയോ ഡ്രാമകൾ, ഷോർട്ട് ഫിലിമുകൾ, ആൽബങ്ങൾ, ഡാൻസ് കവറുകൾ തുടങ്ങിയവയിലും താരം അഭിനയിച്ചിട്ടുണ്ട്. സ്വാസികയുടേതായി നിരവധി സിനിമകള്‍ തീയേറ്ററുകളിലേക്ക് എത്തുകയാണ് ഇപ്പോൾ. ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ആണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമ. കൂടാതെ ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരിയിലും ശക്തമായൊരു കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്

ചതുരം എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. അതിനെ കുറിച്ച് ഇപ്പോൾ താരം മനസ്സ് തുറക്കുകയാണ്. ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ എന്നുമാണ് താരം പറയുന്നത്. ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചു നമ്മള്‍ അങ്ങനെ ചെയ്യേണ്ടതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും എന്നും താരം പറയുന്നുണ്ട്.

പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് ചെയ്യുന്നതിനൊപ്പം ഒരുപാട് ഡയലോഗു പഠിച്ച് പറയണം എന്നും ലൈറ്റ് ക്യാച്ച് ചെയ്ത് ക്യാമറയുടെ ആങ്കിള്‍ നോക്കി ഡയലോഗ് പറയണം എന്നിങ്ങനെ കുറെ കാര്യങ്ങൾ ഇതിനിടയിലുണ്ടെന്നും അതുകൊണ്ട് ഒരിക്കലും ഈസിയായിട്ടുള്ള കാര്യമല്ല എന്നും താരം പറയുന്നു. നമ്മള്‍ ആസ്വാദിക്കുകയാണ് എന്നാണ് ആളുകള്‍ വിചാരിക്കുന്നത് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply