You are currently viewing രാത്രിയിൽ മുറിയിലെത്തി കെട്ടിപ്പിടിച്ചു, സെ ക് സും പ്രേമവും മാത്രമാണ് അയാൾ സംസാരിക്കുന്നത്; പ്രശസ്ത സംവിധായകന് എതിരെ നടി സ്വര ഭാസ്‌കർ

രാത്രിയിൽ മുറിയിലെത്തി കെട്ടിപ്പിടിച്ചു, സെ ക് സും പ്രേമവും മാത്രമാണ് അയാൾ സംസാരിക്കുന്നത്; പ്രശസ്ത സംവിധായകന് എതിരെ നടി സ്വര ഭാസ്‌കർ

ഹിന്ദി സിനിമകളിൽ ഒരുപാട് ആരാധകരെ നേടിയ നടിയാണ് സ്വര ഭാസ്‌കർ. 2009-ൽ പുറത്തിറങ്ങിയ മധോളാൽ കീപ് വോക്കിംഗ് എന്ന നാടകത്തിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെയാ താരത്തിന് മികവുകൾ കരിയറിൽ അടയാളപ്പെടുത്താൻ കഴിഞ്ഞത് കൊണ്ട് വളരെപെട്ടന്ന് മേഖലയിൽ അറിയപ്പെടാനും ഒരുപാട് ആരാധകരെ നേടാനും കഴിഞ്ഞു. മികച്ച പ്രകടനങ്ങൾക്ക് താരം രണ്ട് സ്‌ക്രീൻ അവാർഡുകൾ നേടിയിട്ടുണ്ട്.

കൂടാതെ മൂന്ന് തവണ ഫിലിം ഫെയർ അവാർഡിന് നാമ നിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ മികച്ച രൂപത്തിലാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുള്ളത്. 2011 ലെ വിജയകരമായ റൊമാന്റിക് കോമഡി തനു വെഡ്‌സ് മനുവിലെ താരത്തിന്റെ സഹകഥാപാത്രത്തിന് കൂടുതൽ അംഗീകാരം ലഭിക്കുകയും ചെയ്തു. താരത്തിന്റെ പ്രകടനം പ്രേക്ഷകർ സ്വീകരിക്കുകയും മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് നാമനിർദ്ദേശം നേടുകയും ചെയ്തു.

ഇപ്പോഴും താരം അഭിനയ മേഖലയിലും മറ്റും സജീവമാണ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ താരം സ്വന്തമായ അഭിപ്രായങ്ങൾ വളരെ വ്യക്തമായ ഭാഷയിൽ തുറന്നു പറയാറുണ്ട് അതോടൊപ്പം തന്നെ സിനിമ മേഖലയിൽ നിൽക്കുന്ന പ്രശ്നങ്ങളും സ്ത്രീസുരക്ഷയ്ക്കുള്ള അഭാവവും എല്ലാം താരം പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരം പറയുന്നത് താരം തന്റെ കരിയറിന്റെ തുടക്ക സമയത്ത് സിനിമ മേഖലയിൽ നിന്നും അനുഭവിക്കേണ്ടി വന്ന കാസ്റ്റിംഗ് കൗചും ലൈംഗിക അതിക്രമങ്ങളും ആണ്.

പ്രശസ്തനായ ഒരു സംവിധായകനെ കുറിച്ചാണ് താരം പറയുന്നത്. കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്നതു കൊണ്ട് തന്നെ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാമത്തിൽ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് എന്നും നിങ്ങളുടെ സംവിധായകൻ ഷൂട്ടിങ്ങിന്റെ ഫസ്റ്റ് ദിവസം മുതൽ തന്നെ ഫോണിൽ മെസ്സേജ് അയച്ചു വിളിച്ചും ഡിന്നറിന് ക്ഷണിച്ചും ശല്യപ്പെടുത്താറുണ്ട് എന്ന് താരം പറയുന്നു.

ദിവസം മുഴുവൻ എന്നെ പിന്തുടരും ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കുമെന്നാണ് താരം പറയുന്നത്. ഒരിക്കൽ രാത്രി സിനിമയിലെ അടുത്ത ദിവസത്തെ സീൻ ചർച്ച ചെയ്യാൻ സംവിധായകൻ ഹോട്ടൽ റൂമിലേക്ക് തന്നെ വിളിപ്പിച്ചു എന്നും അവിടെ ചെന്നപ്പോൾ അയാൾ മദ്യപിച്ചിരിക്കുന്നതാണ് കണ്ടത് എന്നും ആ സാഹചര്യത്തിൽ നിന്ന് ഞാൻ ഓടി രക്ഷപ്പെടുകയാണ് ചെയ്തത് എന്നും താരം പറയുകയുണ്ടായി. ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചമുതൽ സെ ക് സും പ്രേമവും മാത്രമാണ് അയാൾക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത് എന്നും താരം കൂട്ടി ചേർക്കുന്നു.

പിന്നീടൊരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടു എന്നും ആ സമയത്ത് ഞാൻ മുറിയിൽ ഒറ്റക്കായിരുന്നതുകൊണ്ട് വലിയ പേടി അനുഭവപ്പെട്ടു എന്നും താരം പറയുന്നു. സിനിമയുടെ പായ്ക്ക്അപ് സമയത്ത് റൂമിന്റെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരുന്നാണ് മെയ്ക്ക്അപ് അഴിച്ചത് എന്ന് താരം പറഞ്ഞു. അതിനു താരം കാരണവും ബോധ്യപ്പെടുത്തുന്നുണ്ട്. അയാൾ വന്ന് നോക്കുമ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിക്കുമല്ലോ എന്നും അത്രയ്ക്ക് സഹിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. വളരെ പെട്ടനാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply