
അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് കരസ്തമാക്കിയ നടിയാണ് സ്വര ഭാസ്കർ. സ്വീകരിക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടാണ് താരം അറിയപ്പെടാറുള്ളത്. കഥാപാത്രങ്ങൾ ഏതാണെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ടും താരത്തിന് ആരാധകർ ഒരുപാടാണ്.

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. മികച്ച അഭിനയം കാഴ്ചവെക്കുന്നതു കൊണ്ട് തന്നെ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് സ്വര ഭാസ്കർ ഉള്ളത്. അഭിനയത്തിൽ വ്യത്യസ്തതക്കും അപ്പുറം രാഷ്ട്രീയ നിലപാടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ സജീവയാണ്.

സംഘപരിവാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് സ്വര ഭാസ്കർ. അതുകൊണ്ടുതന്നെ പലപ്പോഴും ഓൺലൈൻ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് താരം. സാധാരണ ഗതിയിൽ അശ്ലീല കമന്റുകൾ കൊണ്ട് പൊങ്കാലയിടുന്ന പതിവുണ്ട് നടിമാർക്കെതിരെ എങ്കിലും താരത്തിനെതിരെ കനത്ത വാക്കുകൾ കൊണ്ടാണ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളത്.

ഇപ്പോൾ തനിക്കെതിരെ ഉയർന്നു കൊണ്ടിരിക്കുന്ന വിമർശനങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. വീരെ ദീ വെഡ്ഡിംഗ് എന്ന ചിത്രത്തിൽ താരം ഒരു സ്വയംഭോഗ രംഗത്തിൽ അഭിനയിച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴും അതിൻറെ പേരിൽ ധാരാളം ഓൺലൈൻ ട്രോളിംഗ് ആണ് നേരിടുന്നത് എന്നാണ് താരം പറയുന്നത്.

ഏത് വിഷയത്തിൽ താരത്തിന്റെ പേര് പറയപ്പെടുന്നത് എങ്കിലും ഈ ചിത്രത്തിലെ സ്വയംഭോഗ രംഗത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ കൊണ്ടാണ് താരത്തെ വിമർശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ വിഷയത്തിൽ താരം ഇടപെട്ട് സംസാരിച്ചതിനെക്കുറിച്ച് ഒരു വാർത്ത മാധ്യമം വൈബ്രേറ്റർ ഉപയോഗം തുടർന്നോളൂ എന്ന രീതിയിലാണ് തലക്കെട്ട് തന്നെ നൽകിയത്.

“ഒരിക്കൽ ഒരു സിനിമയിൽ അത്തരം രംഗങ്ങൾ അവതരിപ്പിച്ചതു കൊണ്ട് ഇപ്പോഴും കടുത്ത ഓൺലൈൻ പീഡനമാണ് നേരിടുന്നത്. ഇവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. നമ്മളുടെ സൈബർ ഇടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ആണ് അനുഭവപ്പെടേണ്ടത് എന്നാണ് താരത്തിന്റെ അഭിപ്രായം.

അഭിപ്രായങ്ങൾ പങ്കു വയ്ക്കുന്നതു കൊണ്ട് ഓൺലൈൻ ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല. സ്ത്രീവിരുദ്ധതയിൽ നിന്നും മതഭ്രാന്ത് നിന്നും നമ്മുടെ നാടിനെ രക്ഷിക്കണം. അതിന് ഇത്തരം ആളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിച്ചേ പറ്റൂ” എന്നും താരം പറയുന്നു.









