You are currently viewing കുറേ ടോക്സിക് പോസിറ്റിവിറ്റി ഉണ്ട്… അതുകൊണ്ടൊന്നും കാര്യമില്ല: സുപ്രിയ മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കുന്നു

കുറേ ടോക്സിക് പോസിറ്റിവിറ്റി ഉണ്ട്… അതുകൊണ്ടൊന്നും കാര്യമില്ല: സുപ്രിയ മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കുന്നു

കുറേ ടോക്സിക് പോസിറ്റിവിറ്റി ഉണ്ട്… അതുകൊണ്ടൊന്നും കാര്യമില്ല: സുപ്രിയ മേനോൻ തന്റെ അഭിപ്രായം വ്യക്തമാക്കുന്നു

ബിബിസി ന്യൂസ് മുംബൈയിലെ മുൻ ഇന്ത്യൻ റിപ്പോർട്ടറാണ് സുപ്രിയ മേനോൻ. മാത്രമല്ല, മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും താരം മലയാളികൾക്കും സിനിമ പ്രേമികൾക്കും സുപരിചിതയാണ് . സുപ്രിയ മേനോൻ ഒരു പത്രപ്രവർത്തകയായി സ്വയം പരിശീലിക്കുന്നുണ്ട്. കൂടാതെ താരം ബിബിസി വേൾഡ് ന്യൂസിന്റെ ഉത്സാഹിയും തന്ത്ര ശാലിയുമായ റിപ്പോർട്ടറാണ്. പ്രൊഫഷനിലെ ഒരു റിപ്പോർട്ടർ എന്ന നിലയിൽ, സാമൂഹിക നീതി ഒഴിവാക്കുന്നതിലെ പ്രശ്നങ്ങളിൽ വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങൾ താരം ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയാണ് സുപ്രിയ. ഒരുപാട് സിനിമകളാണ് ഇരുവരുടെയും പ്രൊഡക്ഷന്റെ ഭാഗമായി മലയാളികൾക്ക് ആസ്വദിക്കാൻ സാധിച്ചത് വളരെ മികച്ച പ്രേക്ഷക പ്രീതി അതിലൂടെ എല്ലാം താര ദമ്പതികൾക്ക് നേടിയെടുക്കാനും കഴിഞ്ഞു. തന്റെതായ അഭിപ്രായങ്ങൾ സമൂഹം മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറയാൻ ധൈര്യം കാണിച്ചു കൊണ്ടും പ്രേക്ഷകരുടെ കയ്യടി താരം നേടിയെടുത്തു.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്. ഒരാൾ വളരെയധികം ഡിപ്രഷൻ ചിരിക്കുമ്പോൾ മറ്റു ചിലർ ആശ്വസിപ്പിക്കാൻ പറയുന്ന പല കാര്യങ്ങളെക്കുറിച്ചും വൈകൃതങ്ങളെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. Oh think positive, cheer up… ഇതൊക്കെ എന്താ ഒന്ന് പുറത്തു പോയിട്ട് വാ… ഒന്ന് സിനിമ കണ്ടിട്ട് വാ.. ഇതൊക്കെ പറഞ്ഞാൽ തീരുന്ന കാര്യമല്ല എന്നാണ് താരം പറഞ്ഞത്. അല്ലെങ്കിൽ പറയുന്ന കാര്യമാണ് ഒന്ന് ഗ്രേറ്റ്ഫുൾ ആയി തിരിക്ക് എന്നത് എന്നും താരം പറഞ്ഞു.

കുറേ ടോക്സിക് പോസിറ്റിവിറ്റി ഉണ്ട്. പോസിറ്റീവ് ആയിട്ട് ഇരിക്കണം പക്ഷേ ചിലപ്പോൾ ടോക്സിക് പോസിറ്റിവിറ്റി ഉണ്ട് എന്നും താരം പറഞ്ഞു. നിനക്ക് ഇത്രയൊക്കെ ഇല്ലേ… നിനക്ക് ഇത്ര പ്രിവലേജ് ഇല്ലേ അല്ലെങ്കിൽ നിനക്ക് എന്താ കഷ്ടം ഉള്ളത് അത് വിചാരിച്ച് അതിൽ ഗ്രേറ്റ്ഫുൾ ആയിരിക്ക് എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല എന്ന രൂപത്തിലാണ് താരം പറയുന്നത്. ഓരോ വിഷമങ്ങൾക്കും ഇത്തരത്തിലുള്ള ടോക്സിക് പോസിറ്റിവിറ്റി സംസാരിക്കുന്നവരോട് വ്യക്തിപരമായ വിയോജിപ്പാണ് താരം വാക്കുകളിലൂടെ പ്രകടമാക്കിയത്.

Leave a Reply