ബാഡ് ടച്ച് ഗുഡ് ടച്ച് അല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്… ഗുഡ് ടച്ച് എപ്പോഴും സേഫ് ടച്ച് ആവണമെന്നില്ല : സുപ്രിയ മേനോൻ
ബിബിസി ന്യൂസ് മുംബൈയിലെ മുൻ ഇന്ത്യൻ റിപ്പോർട്ടറാണ് സുപ്രിയ മേനോൻ. മാത്രമല്ല, മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും താരം മലയാളികൾക്കും സിനിമ പ്രേമികൾക്കും സുപരിചിതയാണ് . സുപ്രിയ മേനോൻ ഒരു പത്രപ്രവർത്തകയായി സ്വയം പരിശീലിക്കുന്നുണ്ട്. കൂടാതെ താരം ബിബിസി വേൾഡ് ന്യൂസിന്റെ ഉത്സാഹിയും തന്ത്ര ശാലിയുമായ റിപ്പോർട്ടറാണ്.

പ്രൊഫഷനിലെ ഒരു റിപ്പോർട്ടർ എന്ന നിലയിൽ, സാമൂഹിക നീതി ഒഴിവാക്കുന്നതിലെ പ്രശ്നങ്ങളിൽ വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങൾ താരം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയാണ് സുപ്രിയ. ഒരുപാട് സിനിമകളാണ് ഇരുവരുടെയും പ്രൊഡക്ഷന്റെ ഭാഗമായി മലയാളികൾക്ക് ആസ്വദിക്കാൻ സാധിച്ചത് വളരെ മികച്ച പ്രേക്ഷക പ്രീതി അതിലൂടെ എല്ലാം താര ദമ്പതികൾക്ക് നേടിയെടുക്കാനും കഴിഞ്ഞു.

താര ദമ്പതികളുടെ കിടിലൻ ഫോട്ടോകൾ ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടുകയും മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ഇരുവരും മകൾ അലങ്കൃതയുടെ വിശേഷങ്ങളുമായും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്. തന്റെതായ അഭിപ്രായങ്ങൾ സമൂഹം മാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറയാൻ ധൈര്യം കാണിച്ചു കൊണ്ടും സിപ്രിയ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തിട്ടുണ്ട്.

കുട്ടികളെ വളർത്തുന്നത് കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യം തന്റെ അഭിമുഖത്തിലൂടെ വ്യക്തമാക്കിയതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളെ വളർത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും ആ തരത്തിലുള്ള ഒരു വർത്തമാനത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നും താരം പറയുന്നുണ്ട്. എന്നാൽ ഇങ്ങനെയൊക്കെ പ്രശ്നങ്ങളുള്ള വർത്തമാന കാലമാണല്ലോ എന്ന് കരുതി നമുക്ക് നമ്മുടെ കുട്ടികളെ വളർത്താതിരിക്കാനോ അവർക്ക് എക്സ്പോഷ്യർ കൊടുക്കാതിരിക്കാൻ കഴിയില്ല എന്നും താരം പറയുന്നു.

അതുപോലെ പഠിപ്പിക്കേണ്ടത് ബാഡ് ടച്ച് ഗുഡ് ടച്ച് എന്നത് അല്ല എന്നും എല്ലാ ഗുഡ് ടച്ചും സേഫ് ആയിരിക്കണം എന്നില്ല എന്നുമാണ്. അതുകൊണ്ടു തന്നെ എന്താണ് സേഫ് ടച്ച് എന്താണ് എന്നതാണ് മക്കളെ പഠിപ്പിക്കേണ്ടത് എന്നും അത് വളരെ ചെറുപ്പത്തിൽ തന്നെ അവരെ പഠിപ്പിച്ചിരിക്കണം എന്നും അവർക്കാരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഈ കാലഘട്ടത്തിൽ എന്നുമാണ് താരം പറയുന്നത്. എന്നാലും പ്രശ്നങ്ങൾ ഉണ്ടാകാം എന്നും അതിന് നമ്മൾ വിജിലൻഡ് ആയിരിക്കണം എന്നും ശേഷം ദൈവത്തോട് പ്രാർത്ഥിക്കണം എന്നുമാണ് താരം പറയുന്നത്.