ആണുങ്ങൾക്ക് നാണവും മാനവുമില്ല, നിയന്ത്രണമില്ലാത്ത കാ മ ഭ്രാ ന്ത് ആണ് അവരുടെ പ്രശ്‌നം: പുരുഷൻമാർക്ക് എതിരെ ആഞ്ഞടിച്ച് നടി സുജ വരുണി അന്ന് പറഞ്ഞത്
തമിഴ് , കന്നഡ , തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു ഇന്ത്യൻ നടിയാണ് സുജ വരുണി. താരം ബിബി ജോഡിഗലിന്റെ (സീസൺ 2) വിജയിയാണ്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ഈ മൂന്ന് ഭാഷകളിൽ നിന്ന് താരം സജീവമായ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. 2019 ലാണ് താരത്തിന്റെ അവസാന പ്രൊജക്റ്റ് പ്രേക്ഷകർക്കിടയിൽ പ്രദർശനത്തിന് എത്തിയത്.. അതിനുശേഷം സിനിമ അഭിനയ മേഖലയോട് താരം വിട്ടുനിൽക്കുകയാണ്.

ചലച്ചിത്ര നിർമ്മാതാവ് രാംകുമാർ ഗണേശന്റെ മകനും നടനുമായ ശിവാജി ദേവിന്റെ ഭാര്യയാണ് സുജ. വളരെ വിജയകരമായാണ് താരത്തിന്റെ ദാമ്പത്യജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം പാര സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ അഭിപ്രായങ്ങളാണ് ആരാധകർക്കിടയിൽ വീണ്ടും തരംഗമാകുന്നത്. കുറച്ച് മുൻപ് താരത്തിനു ലഭിച്ച ചില അശ്ലീല കമന്റുകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് താരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സമകാലീന വർത്തമാനത്തിലും വലിയ പ്രസക്തിയുള്ള വിഷയം ആയതു കൊണ്ട് തന്നെയാണ് അന്നത്തെ വിഷയവും താരത്തിന്റെ വാക്കുകളും വീണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവാവുന്നത്.

സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആർത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാൻ പഠിക്കണം എന്നായിരുന്നു താരം ഉറച്ച ശബ്ദത്തിൽ പറഞ്ഞത്. വ്യാജ അക്കൗണ്ടിലൂടെ ലൈംഗിക ആക്രമണം നടത്തുന്നവർ എല്ലാക്കാലത്തും സുരക്ഷിതർ ആണെന്ന് കരുതേണ്ട എന്നും നിയന്ത്രണമില്ലാത്ത കാമഭ്രാന്ത് ആണ് നിങ്ങളുടെ പ്രശ്‌നം എന്നും ഇന്റർനെറ്റ് ലോകം തന്നെ ഇത്തരം വിഡ്ഢികളുടെ കയ്യിലാണ്. ഇവർ ഇത് ഉപയോഗിക്കുന്നത് സിനിമാ നടിമാരെയും മറ്റുസ്ത്രീകളെയും ലൈംഗികമായി ആക്രമിക്കാൻ മാത്രമാണെണ്ണും താരം പറയുന്നുണ്ട്.

സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടാൻ കാരണം അവരുടെ വസ്ത്ര ധാരണം മൂലമാണെന്നാണ് പലരും ന്യായം പറയുന്നത് എന്നും എന്നാൽ സ്ത്രീകളുടെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം പറയുന്ന നിങ്ങളുടെ മനസ്സിലാണ് യഥാർത്ഥ പ്രശ്‌നം എന്നുമാണ് താരം അഭിപ്രായപ്പെടുന്നത്. ഞാനൊരു നടിയാണ് സിനിമയിലും പൊതു പരിപാടികളിലും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് എന്റെ കാഴ്ചപാടിലൂടെ ആണെന്നും നടി ആണ് സമയത്ത് പറഞ്ഞിരുന്നു.

വസ്ത്ര ധാരണം തന്നെയാണ് പീഡനങ്ങൾക്ക് കാരണമെങ്കിൽ പിന്നെ എന്തിന് കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് ഇരയാക്കുന്നുന്നു എന്നും ഇവിടെ സ്ത്രീകൾ ആസിഡ് ആക്രമണത്തിന് ഇരായാവുന്നു. അവരെല്ലാവരും നന്നായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമാണ് എന്ന ചോദ്യവും താരം ഉന്നയിക്കുന്നു. പുരുഷന്മാരുടെ കാമഭ്രാന്ത് തന്നെയാണ് എല്ലാത്തിനും പ്രശ്‌നം എന്നും വൃദ്ധ മുതൽ വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്. നിങ്ങൾ നിങ്ങൾ തന്നെയാണ് പ്രശ്‌നം എന്നുമാണ് താരം തുറന്നടിച്ചത്.