You are currently viewing കാലം ഇത്ര കഴിഞ്ഞിട്ടും ഈ അഴകിന് ഒരു മാറ്റവും വന്നില്ലല്ലോ എന്ന് ആരാധകർ… സുചിത്ര മുരളിയുടെ പുതിയ ഫോട്ടോകൾ തരംഗമാകുന്നു…

കാലം ഇത്ര കഴിഞ്ഞിട്ടും ഈ അഴകിന് ഒരു മാറ്റവും വന്നില്ലല്ലോ എന്ന് ആരാധകർ… സുചിത്ര മുരളിയുടെ പുതിയ ഫോട്ടോകൾ തരംഗമാകുന്നു…

പഴയകാല നടിമാരിൽ ഒരുപാട് പേർ ഇന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന സൗന്ദര്യവും അഭിനയ മികവും പ്രകടിപ്പിച്ചവരുണ്ട്. അവരുടെ കൂട്ടത്തിൽ ഏറെ ആരാധകരുള്ള താരമാണ് സുചിത്ര മുരളി. ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിയായി താരം മാറുകയായിരുന്നു.

1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ആ സമയത്തെ അഭിനേതാക്കളുടെ കൂട്ടത്തിൽ സുന്ദരിയായിരുന്നു താരം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ നേടിയെടുക്കാൻ മാത്രം അഭിനയ മികവ് താരം പ്രകടമാക്കിയിരുന്നു.

തന്റെ അധമ്യമായ സൗന്ദര്യം കൊണ്ടും ആകർഷണീയമായ അഭിനയം കൊണ്ടും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങൾ കൊണ്ടും താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്തു. അതുകൊണ്ടുതന്നെ ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരുപാട് മികച്ച സിനിമകളാണ് താരത്തെ തേടിയെത്തിയത്.

മലയാളത്തിന് പുറമെ നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അടിമ കച്ചവടം, എന്റെ സ്നേഹം നിനക്കു മാത്രം, അങ്ങാടി, അമ്പലപ്രാവ്, ഊതിക്കാച്ചിയപൊന്ന്, സ്വർണ്ണഗോപുരം, വൃത്തം, കുട്ടേട്ടൻ, ക്ഷണകത്ത്, അഭിമന്യു, ഹിറ്റ്ലർ, കക്കാകുയിൽ, രാക്ഷസ രാജാവ്, രാക്കിളി പാട്ട്, ഭാരതം, കള്ളൻ കളപ്പലിൽ തന്നെ, തലസ്ഥാനം, നീലകുറുക്കൻ, കാവടിയാട്ടം, സ്ത്രീ ധനം, തറവാട്, കാശ്മീരം തുടങ്ങിയവയാണ് താരം അഭിനയിച്ച ഹിറ്റ് ചിത്രങ്ങൾ.

ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന അഭിനേത്രി എന്നതിനപ്പുറത്തേക്ക് ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് താരം. കൂടാതെ മിനി സ്ക്രീൻ രംഗത്ത് അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് താരം സിനിമ അഭിനയം മേഖലയിൽ നിന്ന് വിട്ടു നിൽക്കുന്നത്. രണ്ടായിരത്തി രണ്ടിലാണ് മുരളി എന്നയാളെ താരം വിവാഹം ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ എപ്പോഴും സജീവമായി ഇടപെടാറുള്ള താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം നിരവധി ഫോളോവേഴ്സ് ഉണ്ട്. രണ്ട് ഇഷ്ടപ്പെട്ട ഫോട്ടോകളും സിനിമ വിശേഷങ്ങളും കുടുംബ കാര്യങ്ങളും എല്ലാം ആയി താരം പ്രേക്ഷകരെ സന്ദർശിക്കാറുണ്ട്. കാരം പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്.

Suchithra
Suchithra
Suchithra
Suchithra
Suchithra

Leave a Reply