
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വെബ്സീരീസ് ആണ് കരിക്ക്. ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ കരിക്കിനും അഭിനേതാക്കൾക്കും സാധിച്ചു. എപ്പോൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്താലും നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ നേടുന്നത്.

ഓരോ എപ്പിസോഡുകൾ കഴിയുമ്പോഴും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. എന്തെങ്കിലും പ്രത്യേകമായ ദിവസങ്ങളോ ആഘോഷങ്ങളോ ഉണ്ടെങ്കിൽ അതിനോടനുബന്ധിച്ച് കരിക്ക് പുതിയ എപ്പിസോഡ് ഉണ്ടായിരിക്കുമെന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നതും കാത്തിരിക്കുന്നതും.

ഓരോ കഥാപാത്രങ്ങളും നാച്ചുറൽ ആയി അഭിനയിക്കാൻ ഇഷ്ടപ്പെടുന്നവരും അതിനെ പ്രേക്ഷകരിലേക്ക് അതുപോലെതന്നെ എത്തിക്കാൻ കഴിവുള്ളവരുമായതുകൊണ്ട് തന്നെയാണ് ഇത്രത്തോളം വലിയ ഒരു ഇംപാക്ട് പ്രേക്ഷകർക്കിടയിൽ ഉണ്ടാവാനുള്ള പ്രധാന കാരണം. അഭിനേതാക്കളിൽ ഓരോരുത്തരും മറ്റൊരാളിൽ നിന്ന് വ്യത്യസ്തരും മികവു പുലർത്തുന്നവരും ആണ്.

കരിക്കിലെ സ്ത്രീകൾ മാത്രം പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റൊരു വെബ്സീരീസ് ആണ് കരിക്ക് ഫ്ളിക്ക്, റോക്ക് പേപ്പർ സിസ്സർസ്. ഇതിൽ വരുന്ന ഓരോ സ്ത്രീ കഥാപാത്രങ്ങളും മികച്ച അഭിനയ മികവാണ് കാഴ്ചവെക്കുന്നത്. കരിക്കിലെതുപോലെതന്നെ ഇതിലെ അഭിനേതാക്കൾക്കും വലിയ ഒരു ആരാധകവൃന്ദം തന്നെ സ്വന്തമായുണ്ട്.

കരിക്കിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രമാണ് ശ്രുതി സുരേഷ് അവതരിപ്പിക്കുന്നത്. നർമ്മം കലർന്ന അവതരണം ആയതുകൊണ്ട് തന്നെ വലിയ പ്രേക്ഷക പിന്തുണ താരത്തിന് വളരെ പെട്ടെന്ന് നേടാൻ സാധിച്ചു. താരം ഒരു സിനിമയിലും വേഷമിട്ടിട്ടുണ്ട്. രജിഷ വിജയൻ പ്രധാന വേഷത്തിലെത്തിയ ജൂൺ എന്ന സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.









