തമിഴ് ചലച്ചിത്ര മേഖലയിലെ നടന വിസ്മയമാണ് സൂര്യ. സൂര്യയുടെ അഭിനയ മികവ് കൊണ്ട് നടിപ്പിൻ നായകൻ എന്ന സ്ഥാന പ്പേർ തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട്. നേറുക്ക് നേർ സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. പക്ഷേ താരം തന്റെ സാന്നിധ്യം തമിഴ് സിനിമ മേഖലയിൽ ഉറപ്പിച്ചത് ബാലാ സംവിധാനം ചെയ്ത നന്ദ എന്ന സിനിമയിലൂടെ ആയിരുന്നു. 2001ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
2001 ൽ അഭിനയിച്ച ഫ്രണ്ട്സ് എന്ന ചിത്രം മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. 2005 ൽ ഗജിനി എന്ന ചിത്രം തമിഴ് നാട്ടിൽ മുഴുവനും വൻവിജയമായി. ഇതിന്റെ വിജയത്തിന് ശേഷമാണ് താരം സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങുകയും സ്റ്റുഡിയോ ഗ്രീൻ എന്ന പേരിൽ ചെന്നൈയിൽ ചലച്ചിത്ര വിതരണം നടത്താനും തുടങ്ങിയത്.
വാരണം ആയിരം, അയൻ, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വൻ വിജയം നേടിയ ചിത്രങ്ങളാണ്. ഓരോ ചിത്രങ്ങളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ഓരോ വേഷങ്ങളും മികച്ച രൂപത്തിൽ അവതരിപ്പിക്കാനും താരം ശ്രദ്ധിക്കാറുണ്ട് അതുകൊണ്ട് തന്നെയാണ് താരത്തിന് സെലിബ്രിറ്റി പദവി എന്നും ഉയർന്നു തന്നെ ഇരിക്കുന്നത്.

1997 മുതൽ താരം സർവ്വ സജീവമായി സിനിമാ മേഖലയിൽ ഉണ്ട്. സൂര്യയും ജ്യോതികയുമായുള്ള വിവാഹം 11 സെപ്റ്റംബർ 2006 ആണ് നടന്നത്. ഇരുവരും ഒരുപാട് പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവർക്ക് ദിയ എന്നു പേരുള്ള മകളും ദേവ് എന്നു പേരുള്ള മകനുമുണ്ട്. കൂടെ ഒരുമിച്ച് അഭിനയിച്ച പല സിനിമകളും വൻ വിജയങ്ങളായിരുന്നു.

സൂര്യ ജ്യോതിക താരജോഡിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കാക്ക കാക്ക. സൂര്യയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. തമിഴ്നാട്ടിലെ മികച്ച നടന്‍മാരില്‍ ഒരാള്‍ എന്ന ഖ്യാദി സൂര്യ നേടിയതും ഈ സിനിമയിലൂടെയാണ്. 2003 ല്‍ ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വലിയ കയ്യടി കളുടെ പ്രേക്ഷകർ സ്വീകരിച്ച ചിത്രമാണിത്.

തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കാക്ക കാക്ക. തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ ആണ് ചിത്രത്തിന്റ് സംവിധായകൻ. അന്‍പുശെല്‍വന്‍ ഐപിഎസ് ഉദ്യോഗസ്ഥനായി സൂര്യയും മായ എന്ന കഥാപാത്രമായി ജ്യോതികയും സിനിമയിൽ അഭിനയിച്ചു.

സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയായ കാക്ക കാക്കയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിംഗിനിടെ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം തടസ്സമായ അവസരമുണ്ടായി എന്നും അണിയറ പ്രവർത്തകരെല്ലാം ഈ വിഷയത്തിൽ സഹായിച്ചിട്ടുണ്ട് എന്നുമാണ് പുറത്തു വരുന്ന വാർത്ത. സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ വിജയമാവുകയും രജനീകാന്ത് ഉൾപ്പെടെ ഉയർന്ന നായികാനായകന്മാരെല്ലാം സിനിമ കാണാൻ തീയേറ്ററുകളിലെത്തി എന്നും അക്കാലത്തെ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

