
ഒരുപാട് ആരാധകരും പ്രേക്ഷക പിന്തുണയും ഉള്ള ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ വർഷം നടന്ന ബിഗ്ബോസിൽ ഏറെ ശ്രദ്ധേയമായ മത്സരാർത്ഥിയാണ് സൂര്യ. സൂര്യയുടേയും മണിക്കുട്ടന്റെയും പ്രണയവും തമ്മിലുണ്ടാകുന്ന സംസാരങ്ങളും മറ്റും എല്ലാം വലിയ വിഷയമായി സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.

മണിക്കുട്ടന് സൂര്യയോട് പ്രണയം ഇല്ല എന്ന് നിരവധി തവണ തുറന്നു പറഞ്ഞിരുന്നു. എനിക്ക് സൂര്യയോട് ബഹുമാനം മാത്രമേ ഉള്ളും എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. എന്നാൽ ഷോയിൽ നിന്ന് പുറത്ത് എത്തിയ സമയത്തും സൂര്യ തനിക്ക് മണികുട്ടനോട് ഉള്ളത് ആത്മാർത്ഥമായ പ്രണയം ആണെന്നും തന്റെ പ്രണയം സത്യസന്ധമാണ് എന്നും സൂര്യ പറഞ്ഞിരുന്നു.

ഷോയിൽ നിന്ന് പുറത്തു വന്നതിനുശേഷം അതിദാരുണമായ രൂപത്തിൽ സൂര്യ സൈബർ ആക്രമണത്തിന് ഇരയാക്കപ്പെട്ട വിഷയത്തിൽ മണിക്കുട്ടനും സൂര്യയും എല്ലാം സൈബർ ആക്രമണത്തിന് എതിരെ സംസാരിച്ചിരുന്നു. സൂര്യ തന്റെ സുഹൃത്ത് ആണെന്നും അവർക്കെതിരെ നടക്കുന്ന ഈ ആക്രമണം ശെരിയല്ല എന്നുമാണ് അന്ന് മണിക്കുട്ടൻ പറഞ്ഞത്.

ഇപ്പോൾ സൂര്യയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മണികുട്ടനോടുള്ള എന്റെ പ്രണയം അന്നും ഇന്നും എന്നും എപ്പോഴും സത്യമാണ്. അതൊരു സ്ട്രാറ്റജിയല്ലായിരുന്നു. എനിയ്ക്ക് ഇഷ്ട്ടം തോന്നി മാന്യമായ രീതിയിൽ പറഞ്ഞു. മോശമായ രീതിയിലോ, അടുത്ത് പോയി ഇരിക്കുക, ദേഹത്ത് തൊടുക ഇതൊന്നും ചെയിതിയിട്ടില്ല.
പിന്നെ കാണുന്ന ആൾക്ക് എന്താണ് ഈ പ്രശ്നം.

ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ പെൺകുട്ടി മോശം പെൺകുട്ടിയാണ് , പോക്ക് കേസാണ് എന്നാണ് പലരും കരുതുന്നത് എന്നെല്ലാമാണ് സൂര്യ അഭിമുഖത്തിൽ വ്യക്തമാക്കിയത്. സമൂഹത്തിന് ഇത്തരം കൺസെപ്റ്റ് കളാണ് മാറേണ്ടത് എന്നാണ് സൂര്യ ഉദ്ദേശിക്കുന്നത്.

ഒരു പെൺകുട്ടി ഒരു ആൺകുട്ടിയെ പോയി പ്രൊപോസ് ചെയ്താൽ അവൾ തന്റേടി ആണെന്ന് പറയുന്നവരാണ് ഇന്നത്തെ സമൂഹം. ഇതൊക്കെ കൊണ്ടാണ് വിസ്മയെ പോലെയുള്ള കുട്ടികൾ ഉണ്ടാകുന്നത് എന്നും സൂര്യ അഭിമുഖത്തിൽ പറഞ്ഞു. എന്തായാലും സൂര്യയുടെ ആഭിമുഖം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.


