
കുട്ടിക്കാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സോനം കപൂർ.

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികൾ ജീവിതത്തിൽ എന്നും കറുത്ത അധ്യായമായി ഓർത്തു വെക്കുന്ന ഒരുപാട് മായാത്ത ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്. ഒന്നുകിൽ സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്ന് അനുഭവിച്ച ദുരിതം തന്നെയായിരിക്കും.

അതല്ലെങ്കിൽ അവരുടെ ചെറുപ്പകാലത്ത് സംഭവിച്ച ഏതെങ്കിലും കറുത്ത ഏടുകൾ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും തുറന്നു പറയാറുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ചെറുപ്പ കാലത്ത് നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയതാരം സോണം കപൂർ.

മുംബൈയിലെ ഗാലക്സി തീയേറ്ററിൽ തന്റെ ചെറുപ്പ കാലത്ത് നേരിട്ട അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്….

മുംബൈയിലെ ഗാലക്സി തീയേറ്ററിൽ സിനിമ കാണുന്ന സമയത്താണ് ഈ സംഭവം നടന്നത്. അന്ന് എനിക്ക് വെറും 13 വയസ്സ് മാത്രമായിരുന്നു. ആ സമയത്ത് ഒരുത്തൻ എന്റെ പിന്നിൽ വന്നു മാറിടം പിടിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ അന്നെനിക്ക് മാറിടം പോലും ഇല്ലായിരുന്നു.

ഞാനാകെ വിറച്ച് അവശയായി. അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ കരയുകയായിരുന്നു.
ഒരു അഭിമുഖ വേളയിലാണ് താരം ഈ ദുരനുഭവം തുറന്നു പറഞ്ഞത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരമാണ് സോനം കപൂർ. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകളാണ് സോണം. പക്ഷേ സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2007 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ സവാരിയ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.












