You are currently viewing കറുത്ത നായിക, കുടുംബ പ്രേക്ഷകര്‍ സഹതപിച്ച്‌ സ്നേഹിക്കാന്‍ വേണ്ടിയാണോയെന്ന് വിമര്‍ശനം

കറുത്ത നായിക, കുടുംബ പ്രേക്ഷകര്‍ സഹതപിച്ച്‌ സ്നേഹിക്കാന്‍ വേണ്ടിയാണോയെന്ന് വിമര്‍ശനം

കറുത്ത നായിക, കുടുംബ പ്രേക്ഷകര്‍ സഹതപിച്ച്‌ സ്നേഹിക്കാന്‍ വേണ്ടിയാണോയെന്ന് വിമര്‍ശനം

സിനിമകൾ പോലെ തന്നെ ഇപ്പോൾ സീരിയലുകളും വലിയ ചർച്ചകൾക്ക് തിരി കൊളുത്താറുണ്ട്. അത്തരത്തിൽ ഒരു സീരിയലിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നത് ശ്യാമാംബരം എന്ന പേരിൽ സി കേരളത്തിൽ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രമോ പുറത്തിറങ്ങിയതിനു ശേഷമാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം ആയത്.

നിറം കറുത്തു പോയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുന്ന സീരിയലാണ് ശ്യാമാംബരം. ഈ പരമ്ബരയുടെ പ്രെമോ വീഡിയോ വൈറലായി കഴിഞ്ഞു. ഇപ്പോള്‍ ഈ പരമ്പരക്ക് എതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സന. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു ചർച്ചക്ക് തിരി കൊളുത്തുകയും ചെയ്തിരിക്കുകയാണ്.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാൻസ്‌ജെൻഡർ സോഷ്യൽ ആക്ടിവിസ്റ്റാണ് ദിയ സന. താരം മോഡൽ രംഗത്തും സജീവമാണ്. കൂടാതെ താരം ഡബ്ബിംഗ് ആർട്ടിസ്റ്റു കൂടിയാണ്. ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ താരം ഏർപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ട്രാൻസ്‌ജെൻഡർ ജില്ലാ ജസ്റ്റിസ് കമ്മിറ്റിയിലെ സജീവ അംഗവുമാണ് താരം. 2015ൽ താരം കണ്ണൂരിൽ നടന്ന ചുംബന സമര പരിപാടിയുടെ ഭാഗമായിരുന്നു.

കുടുംബ പ്രേക്ഷകര്‍ സഹതപിച്ച്‌ സ്നേഹിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു നായികയെ കൊണ്ടു വരുന്നത് എന്നാണ് ദിയ സന ചോദിയ്ക്കുന്നത്. പ്രമോ വീഡിയോയ്‌ക്കൊപ്പമാണ് ദിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ സീരിയലിനെ വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്ത് എത്തിയതോടെയാണ് ഇത് വലിയ ഒരു ചർച്ചയായത്. നിറത്തിന്റെ പേരിലുള്ള അവഹേളനങ്ങൾക്ക് എതിരെ സംസാരിക്കുന്നവരെല്ലാം തന്റേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply