You are currently viewing ശ്വേത മേനോന്റെ ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു… രാജകുമാരി തന്നെ അല്ലേ..

ശ്വേത മേനോന്റെ ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു… രാജകുമാരി തന്നെ അല്ലേ..

ശ്വേത മേനോന്റെ ഡിജിറ്റൽ പെയിന്റിംഗ് ശ്രദ്ധേയമാകുന്നു… കയ്യടിച്ച് സോഷ്യൽ മീഡിയ…

കമ്പ്യൂട്ടർ, ഗ്രാഫിക്‌സ് ടാബ്‌ലെറ്റ്, സോഫ്റ്റ്‌വെയർ എന്നിവ സംയോജിപ്പിക്കുന്ന ഒരു സ്ഥാപിത കലാ മാധ്യമമാണ് ഡിജിറ്റൽ പെയിന്റിംഗ്. ഒരു ഡിജിറ്റൽ ആർട്ട് സോഫ്‌റ്റ്‌ വെയറിനുള്ളിൽ 2D പെയിന്റിംഗുകൾ സൃഷ്‌ടിക്കാൻ ചിത്രകാരൻ ഗ്രാഫിക്‌സ് ടാബ്‌ലെറ്റിനൊപ്പം വരുന്ന സ്റ്റൈലസ് ഉപയോഗിച്ച് പെയിന്റിംഗും ഡ്രോയിംഗും ഉപയോഗിച്ചു കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവാറുണ്ട്. അമേച്വർ, പ്രൊഫഷണൽ കലാകാരന്മാർ ഒരുപോലെ ഡിജിറ്റൽ പെയിന്റിംഗ് ഉപയോഗിച്ച് വിസ്മയങ്ങൾ കാണിക്കുന്നു.

ഗെയിമുകൾ , ടെലിവിഷൻ , ഫിലിം എന്നിവ സൃഷ്ടിക്കുന്ന വാണിജ്യ പ്രൊഡക്ഷൻ സ്റ്റുഡിയോകളിൽ ഡിജിറ്റൽ പെയിന്റിംഗിന്റെ ഉപയോഗം പ്രത്യേകിച്ചും വ്യാപകമാണ്. ഇപ്പോൾ ഡിജിറ്റൽ പെയിന്റിംഗ് രംഗത്ത് ഒട്ടനവധി മികവുകൾ അടയാളപ്പെടുത്തിയ സുജിത് എന്ന വ്യക്തി ചെയ്ത ശ്വേത മേനോന്റെ ഒരു പെയിന്റിംഗ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറൽ ആകുകയാണ്. ഒറ്റ നോട്ടത്തിൽ യഥാർത്ഥ ഫോട്ടോയാണോ എന്ന ചിന്ത കാഴ്ചക്കാരന് നൽകുന്നുണ്ട്.

വളരെ മനോഹരമായാണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. സാധാരണ ചിത്രങ്ങളിൽ തന്നെ താരത്തെ മനോഹരിയായാണ് കാണാൻ കഴിയാറുള്ളത്. മോഹിപ്പിക്കുന്ന സൗന്ദര്യം അഭിനയ വൈഭവത്തോടൊപ്പം തന്നെ താരത്തെ ആരാധകരിലേക്ക് പഠിപ്പിക്കുന്നുണ്ട്. ഏത് വേഷത്തിലും വാശികരിക്കുന്ന തരത്തിലുള്ള ഒരു സൗന്ദര്യമാണ് താരം പ്രകടിപ്പിക്കാറുള്ളത്. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു.

ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടാനായി.

മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

Leave a Reply