
സിനിമ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർ എപ്പോഴും ശ്രദ്ധിക്കപ്പെടുകയും വളരെ പെട്ടന്ന് ജന പ്രീതി നേടുകയും ചെയ്യും. അത്തരത്തിൽ വളരെ കൂടുതൽ ആരാധകരെ നേടിയ ആണ് ശ്വേതാ മേനോൻ. നടി മോഡൽ ടെലിവിഷൻ അവതാരക ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും താരം തിളങ്ങി നിൽക്കുന്നു.

മലയാള സിനിമയിൽ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ താരം വളരെ പെട്ടന്ന് ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. 1991 മുതലാണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്.

ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെല്ലാം താരം അഭിനയിക്കുകയും തന്റെ കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്തത്തെ നേടുകയും ചെയ്തു. മലയാളം-ഹിന്ദി എന്നീ ഭാഷകളിലാണ് താരം ഇപ്പോൾ സജീവമായി അഭിനയിക്കുന്നത്.

സിനിമ മേഖല മാത്രമല്ല ടെലിവിഷൻ രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫോട്ടോയും ക്യാപ്ഷനും ചര്‍ച്ചയാകുകയാണ് ഇപ്പോൾ. എനിക്ക് വേണ്ടത് സ്‍നേഹം മാത്രം എന്ന് എഴുതിയാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കുകയും ചെയ്തു. ഒരുപാട് പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നു.

ബിഗ് ബോസ് സീസണ്‍ വണിലും താരം പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം കരിയര്‍ ആരംഭിച്ചത്. താരം 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്.









