
സിനിമയിൽ നിലയുറപ്പിക്കുകയും ഒരുപാട് ആരാധകർ ഉണ്ടാകുകയും ചെയ്യുന്ന വലിയ നടന്മാരുടെ മക്കളെയും പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരിക്കും. അവർക്ക് സിനിമാ മേഖലയിലേക്ക് കടന്നു വരാനുള്ള വഴികളും എളുപ്പമായിരിക്കും. ഇത് ഒരു പതിവു കാഴ്ചയാണ്. കഴിവുള്ള മക്കളാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാതാപിതാക്കളുടെ പാതയിൽ നിലയുറപ്പിക്കും.

ഇതേ സംഭവമാണ് ഉലകനായകൻ കമലഹാസന്റെ മകളുടെ വിഷയത്തിലും സംഭവിച്ചത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ് ഇപ്പോൾ ശ്രുതി ഹാസൻ. അച്ഛന്റെ സിനിമ പാരമ്പര്യത്തിൽ നിന്നു തന്നെയാണ് മകൾ ശ്രുതി ഹാസൻ വളർന്നുവന്നത്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളർത്തിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷത്തിനു അടുത്ത് ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താര സുന്ദരികൾ എത്ര നല്ല ഫോട്ടോ പോസ്റ്റ് ചെയ്താലും അശ്ലീലച്ചുവയുള്ള കമന്റുകൾ വരുന്നത് സ്വാഭാവികമാണ്. സദാചാര ആങ്ങളമാർക്കും അമ്മാവൻമാർക്കും എന്ത് കണ്ടാലും ചൊറിയുന്ന സ്വഭാവമുള്ള മറ്റു പ്രേക്ഷകർക്കും അഭിനേത്രികൾ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് താഴെയും വീഡിയോകൾക്ക് താഴെയും അശ്ലീലച്ചുവയുള്ള ഞരമ്പൻ കമന്റുകൾ രേഖപ്പെടുത്തൽ ആണ് വലിയ ഹോബി.

കാൻഡിമഗ് എന്ന മാഗസിന്റെ കവർ ഫോട്ടോയാണ് താരം ഷെയർ ചെയ്തത്. ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് പേര് പ്രശംസകളും ആയി കമന്റ് ബോക്സിൽ വന്നു എങ്കിലും ചില ആളുകൾ അശ്ലീല കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ന്യുഡ് ഫോട്ടോ പ്ലീസ്, താഴെ കാണുന്നു മേടം, നല്ല തുടകൾ എന്നിങ്ങനെയുള്ള മോശം കമന്റുകളാണ് വന്നിരിക്കുന്നത്.

തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ സജീവമാണ് താരം. 2000 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴും തിരക്കുള്ള നടിമാരിലൊരാളാണ്. അഭിനയത്തിന് പുറമെ ഒരു നല്ല ഗായികയും കൂടിയാണ് താരം. സിനിമാ മേഖലയിൽ ഒന്നിലധികം കഴിവുള്ളവർക്ക് താരമൂല്യം ഏറുന്നത് താരത്തിന്റെ വിഷയത്തിൽ ഏറെ ശരിയായിരിക്കുന്നു.













