You are currently viewing ഷഡ്ഢി വിവാദം കനക്കുന്നു.. ഷാറുക് ഖാന്റെ കോലം കത്തിച്ച് ഹിന്ദു സംഘടന.. ഷഡ്ഢിയിൽ പോലും മതം കേറ്റുന്ന മതയോളികളെ ട്രോളി മലയാളികൾ

ഷഡ്ഢി വിവാദം കനക്കുന്നു.. ഷാറുക് ഖാന്റെ കോലം കത്തിച്ച് ഹിന്ദു സംഘടന.. ഷഡ്ഢിയിൽ പോലും മതം കേറ്റുന്ന മതയോളികളെ ട്രോളി മലയാളികൾ

ശ്രീധർ രാഘവന്റെ തിരക്കഥയിൽ നിന്നും ആനന്ദിന്റെ കഥയിൽ നിന്നും സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് പത്താൻ . യാഷ് രാജ് ഫിലിംസിന് വേണ്ടി ആദിത്യ ചോപ്രയാണ് സിനിമയിൽ നിർമ്മിക്കുന്നത്. ഷാരൂഖ് ഖാൻ , ദീപിക പദുക്കോൺ , ജോൺ എബ്രഹാം എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. പത്താൻ 2023 ജനുവരി 25-ന് ഇന്ത്യൻ റിപ്പബ്ലിക് ദിന വാരാന്ത്യത്തോട് അനുബന്ധിച്ച് തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്‌ത പതിപ്പുകൾക്കൊപ്പം ഇന്ത്യയിലും റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

എന്നാൽ ഇപ്പോൾ സിനിമ നിരോദിക്കണം എന്ന് ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരിക്കുകയാണ്. ബോയ്കട്ട് പത്താൻ എന്ന ഹാഷ് ടാഗും പ്രചരിച്ചു കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭേഷ്രംഗ് എന്ന വീഡിയോ ഗാനം റിലീസ് ആയതിനു ശേഷം ആണ് വിവാദങ്ങൾക്ക് തുടക്കം ആയത്. പതിവ് ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട ദീപിക പതുക്കോണും സ്റ്റൈലിഷ് ഐക്കണമായി മാറിയ ഷാറൂഖാനും വീഡിയോയെ വളരെ പെട്ടെന്നാണ് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

പക്ഷേ വളരെ പെട്ടെന്ന് തന്നെ വിവാദങ്ങളും തുടങ്ങുകയായിരുന്നു. ബേഷ് രംഗ് എന്ന വീഡിയോയിൽ നാണംകെട്ട നിറം എന്ന പറയുന്നിടത്ത് ദീപിക ധരിച്ചത് കാവി നിറത്തിലുള്ള ബിക്കിനിയാണ് എന്നതിനെ ചൊല്ലിയാണ് വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത് ഹിന്ദുത്വ സംഘടനകളെ വല്ലാതെ അസ്വസ്ഥരാക്കുന്നു എന്നും അതുകൊണ്ടുതന്നെ സിനിമയുടെ പ്രദർശനം നിരോധിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടാണ് വിവാദം നടക്കുന്നത്.

ഷാരുഖ് ഖാന്റെ കോലം കത്തിച്ചാണ് പ്രതിഷേധം. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വീർ ശിവാജി എന്ന സംഘടനയാണ് പ്രതിഷേധിച്ചത്. ഗാന രംഗത്തിന്റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്നാണ് സംഘടനയുടെ പരാതി. ഗാന രംഗത്തിൽ ദീപിക പദുക്കോൺ കാവി നിറത്തിലുള്ള ബിക്കിനെ ധരിച്ചത് ഹിന്ദു സമൂഹത്തെ അസ്വസ്ഥമാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. തെരുവുകളിൽ കൂടി പ്രതിഷേധം ആളിക്കത്തുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

പത്താൻ എന്ന പേരിൽ മാസ്സ് ലുക്കിലാണ് ഷാരൂഖാൻ പ്രത്യക്ഷടുന്നത്. ചിത്രം ആക്ഷൻ ത്രില്ലറാണ് എന്നാണ് മനസ്സിലാകുന്നത്. ഇരുവരും അഭിനയിച്ച സിനിമകളും ഒരുമിച്ച് അഭിനയിച്ച സിനിമകളും പ്രേക്ഷകർക്ക് മികച്ച സിനിമ അനുഭവങ്ങൾ കാഴ്ചവച്ചത് ആയതു കൊണ്ട് തന്നെ ഈയൊരു സിനിമ വലിയ പ്രതീക്ഷകളോടെയാണ് പുറത്തിറങ്ങാനീരിക്കുന്നത്. അതിനിടയിലാണ് സംഘ പരിവാറിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു വിമർശനങ്ങൾ ഉണ്ടായിട്ടുള്ളത്.

Leave a Reply