You are currently viewing ഓട്ടോയിൽ വന്നിറങ്ങി തൂങ്ങികിടന്ന് ഫോട്ടോയ്ക്ക് പോസ് നൽകുന്ന ശ്രിയ സരൺ.. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഓട്ടോയിൽ വന്നിറങ്ങി തൂങ്ങികിടന്ന് ഫോട്ടോയ്ക്ക് പോസ് നൽകുന്ന ശ്രിയ സരൺ.. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ഓട്ടോയിൽ തൂങ്ങി ശ്രേയ ശരൻ ഫോട്ടോയ്ക്ക് പോസ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ശ്രേയ ശരൺ. ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ കൂടുതൽ സജീവമായി നിലകൊള്ളുന്നത് താരം മലയാളം ഉൾപ്പെടെ മറ്റു ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. താരം അറിയപ്പെടുന്ന ഒരു ഡാൻസർ കൂടിയാണ്. ഡാൻസ് മേഖലയിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിച്ചതിന്റെ ഫലമായാണ് താരത്തിന് സിനിമയിലേക്കുള്ള വിളി വരുന്നത്. സിനിമയിലെ താരത്തിന്റെ അഭിനയം അവിടെത്തന്നെ നിലയുറപ്പിക്കാൻ കാരണമാവുകയും ചെയ്തു. 2001 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 20 വർഷത്തിനിപ്പുറവും താരത്തിന് അവസരങ്ങൾ ഒരുപാടാണ്. ഇപ്പോഴും താരം അഭിനയ ലോകത്ത് സജീവമാണ് എന്ന് വേണം പറയാൻ.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ബിക്കിനി ധരിച്ചുള്ള ഫോട്ടോകൾ വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതുപോലെതന്നെ താരത്തിന്റെ കാന്റഡ് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം വൈറൽ ആയിട്ടുണ്ട്.

താരം തന്റെ കുടുംബത്തോടൊപ്പം ഉള്ള സന്തോഷം നിമിഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഓട്ടോറിക്ഷയിൽ നിന്നാണ് താരം ഫോട്ടോകൾക്ക് വേണ്ടി പോസ് നൽകിയത്. ഓട്ടോയിൽ ഇരുന്നും തൂങ്ങിയും താരം ഫോട്ടോകൾക്ക് പോസ് ചെയ്യുന്നുണ്ട്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്.

2001ൽ പുറത്തിറങ്ങിയ ഇഷ്ടമെന്ന് തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ തൊട്ടടുത്ത വർഷം നാഗാർജുന നായകനായി പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്ന നടിയായി മാറിയത്. ഈ സിനിമയിലെ അഭിനയത്തിന് തെലുങ്ക് സിനിമയിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു.

പിന്നീടങ്ങോട്ട് തുടർച്ചയായി ഒരുപാട് സിനിമകൾ താരത്തെ തേടിയെത്തി. 2003 ൽ പുറത്തിറങ്ങിയ മേരി കസം എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. Enakku 20 Unakku 18 എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറി. 2007 ൽ പുനീത് രാജകുമാർ നായകനായി പുറത്തിറങ്ങിയ അറസു എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേരി. 2010 ൽ മമ്മൂട്ടി പൃഥ്വിരാജ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ പോക്കിരിരാജയാണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. പിന്നീട് കേസെനോവ എന്ന മോഹൻലാൽ സിനിമയിലും താരം അഭിനയിച്ചു.

Leave a Reply