You are currently viewing ദാവണിയിൽ നാടൻ പെണ്ണായി ശ്രദ്ധ ദാസ്… ഗ്ലാമർ വേഷത്തിൽ നിന്ന് ഒന്ന് മാറിയപ്പോൾ സുന്ദരിയായെന്ന് ആരാധകർ

ദാവണിയിൽ നാടൻ പെണ്ണായി ശ്രദ്ധ ദാസ്… ഗ്ലാമർ വേഷത്തിൽ നിന്ന് ഒന്ന് മാറിയപ്പോൾ സുന്ദരിയായെന്ന് ആരാധകർ

ദാവണിയിൽ നാടൻ പെണ്ണായി ശ്രദ്ധ ദാസ്… കിടിലൻ ഫോട്ടോകൾ കാണാം

സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ അറിയപ്പെടുന്ന അഭിനയത്രി ആണ് ശ്രദ്ധ ദാസ്. തെലുങ്ക് , ഹിന്ദി , ബംഗാളി , കന്നഡ ഭാഷാ സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു അഭിനേത്രിയും മോഡലുമാണ് താരം. ആദ്യ സമയത്ത് തന്നെ താരം തിയേറ്ററുകൾ ജോലിചെയ്യുകയും ഒരുപാട് പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2008 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

2008 മുതൽ അഭിനയ മേഖലയിൽ സജീവമായ താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചു. എങ്കിൽ ആദ്യ സിനിമയിൽ തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടാൻ സാധിച്ചത് കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് പ്രൊജക്റ്റുകളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചിരുന്നു. ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായും പക്വമായു മാണ് സമീപിക്കുന്നത്.

അഭിനയത്തിൽ താരം തുടക്കം കുറിച്ചത് തെലുങ്ക് ഭാഷയിൽ ആണ്. സിദ്ദു ഫ്രം സിക്കാകുളം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. 2010 ലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ലാഹോർ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആരാധകരെ നേടി തുടങ്ങിയത്. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോൾ ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ താരം നേടിയിട്ടുണ്ട്.

അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും സിനിമകൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. 18, 20ലവ്സ്റ്റോറി, ഡയറി , അധിനേത ,  ആര്യ 2  എന്നിവ താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിലെ വിജയങ്ങളാണ്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ സാധിച്ചത്. ഏതുതരം കഥാപാത്രമാണെങ്കിലും അതിന്റെ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് മികവ് ഉണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഫാഷൻ ട്രെൻഡിങ് ആയ വസ്ത്രങ്ങൾ ആണ് താരം എപ്പോഴും ധരിക്കാറുള്ളത്. ഹോട്ട് ഫോട്ടോകളിൽ ആണ് താരം എപ്പോഴും തിളങ്ങി നിൽക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ദാവണിയിൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിളായും വളരെ മനോഹരിയായും നാടൻ ലുക്കിൽ ആണ് താരമിപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച അഭിപ്രായങ്ങളോട് കൂടെയാണ് ആരാധകർ ഇപ്പോൾ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Leave a Reply