പ്രണയാര്‍ദ്ര നിമിഷങ്ങളുമായി രണ്‍ബീറും ശ്രദ്ധയും; തു ജൂത്തി മേം മക്കര്‍ ട്രെയിലര്‍ ട്രെൻഡിംഗ്…
രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന തു ജൂത്തി മേം മക്കര്‍ എന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. ഇപ്പോൾ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റൊമാന്‍റിക് എന്‍റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് മനസ്സിലാക്കം. വളരെ മനോഹരമായ ഒരു വീഡിയോ ആണ് ട്രെയിലറിനായി പരിഗണിച്ചിരിക്കുന്നത് എന്നത് സിനിമയോടുള്ള ആരാധകരുടെയും പ്രേക്ഷകരുടെയും അടുപ്പം കൂട്ടുകയാണ്.

അന്‍ഷുള്‍ ശര്‍മ-രാഹുല്‍ മോഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്നതും ലവ് രഞ്ജന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ എന്നതും ശ്രദ്ധേയമാണ്. സംഗീതം പ്രീതം ആയതുകൊണ്ട് തന്നെ ഗാനങ്ങൾ റിലീസ് ചെയ്യുന്നത് ഒരുപാട് പേരാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ സിനിമയെ കാത്തിരിക്കുന്നത്.

കപട പ്രണയത്തിന്റെയും വിശ്വാസ വഞ്ചനയുടെയും ആധുനിക ഡേറ്റിംഗ് ട്രെൻഡുകളുടെയും കഥയായിട്ടാണ് സിനിമ നീങ്ങുന്നത് എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്നത് എന്ന് പല മീഡിയകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിനിമയുടെ സൗന്ദര്യാത്മകതയും പ്രശംസനീയമായ ട്രീറ്റ്‌മെന്റും തികച്ചും മികച്ചതാണ് എന്നും ഇപ്പോൾ തന്നെയാ അഭിപ്രായം ഉണ്ട്. ശ്രദ്ധ രൺബീർ ജോഡികൾ തമ്മിലുള്ള രസതന്ത്രം മികച്ച ഊർജ്ജവും ആകർഷണീയവുമായിരിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഹിന്ദി ഭാഷാ സിനിമകളിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നടനാണ് രൺബീർ കപൂർ. ഹിന്ദി സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അദ്ദേഹം 2012 മുതൽ ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് .

പ്രാഥമികമായി ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രദ്ധ കപൂർ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ താരം 2014 മുതൽ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ ഫോർബ്‌സ് ഏഷ്യ അവരുടെ 2016 ലെ 30 അണ്ടർ 30 ലിസ്റ്റിൽ തരത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.