You are currently viewing ബീയിങ്ങ് സെക്സി എന്നത് തെറ്റല്ല, ആ സാരി വേദനിപ്പിക്കുന്ന ഓർമയാണ്; എന്റെ കണക്ഷൻ ഇമോഷണലാണ്: ശോഭ വിശ്വനാഥ്

ബീയിങ്ങ് സെക്സി എന്നത് തെറ്റല്ല, ആ സാരി വേദനിപ്പിക്കുന്ന ഓർമയാണ്; എന്റെ കണക്ഷൻ ഇമോഷണലാണ്: ശോഭ വിശ്വനാഥ്

പ്രശസ്ത ഫാഷന്‍ ഡിസൈവറും സംരഭകയും ചൈല്‍ഡ് ആക്ടിവിസ്റ്റുമാണ് ശോഭ വിശ്വനാഥ്. വീവേഴ്‌സ് വില്ലേജ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശോഭ. അതിനപ്പുറം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ് താരം. കടുത്ത മത്സര പ്രകടനങ്ങളിലൂടെ തന്നെയാണ് ബിഗ് ബോസ് നടന്നു കൊണ്ടിരിക്കുന്ന സമയങ്ങളിൽ ശോഭ എന്ന മത്സരാർത്ഥി പ്രേക്ഷകർക്കിടയിൽ വലിയ തരംഗം ഉണ്ടാക്കിയത്.

ഷോയിൽ പങ്കെടുക്കുന്ന സമയത്ത് താരം പൂർണമായും ധരിച്ചിരുന്ന വേഷം സാരിയായിരുന്നു. ഹാൻഡ്ലൂം സാരിയുടെ ഒരു ബ്രാൻഡ് അംബാസിഡർ തന്നെയാണ് താരം ഇപ്പോൾ. മലയാളി തനിമയുള്ള അനവധി സാരികളുടെ കളക്ഷനും താരത്തിന്റെ പക്കൽ ഉണ്ട്. ഷോയിൽ പങ്കെടുത്തപ്പോൾ 80 ശതമാനം എന്റെ സ്വന്തം ബ്രാന്റിന്റെ സാരിയാണ് താരം സ്റ്റൈൽ ചെയ്തത്. ബാക്കി 20 ശതമാനം എന്നെ ഇൻസ്പെയർ ചെയ്ത സ്ത്രീകളുടെ സാരിയാണ് എന്ന് താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

എന്നെ ഏറ്റവും അടുത്തറിയുന്ന ആളുകളുടെ സാരികൾ ഉടുക്കുമ്പോൾ അവരെനിക്ക് ഒപ്പമുണ്ടെന്നൊരു തോന്നലാണ്. അതു കൂടാതെ അവരുടെ ആ ഒരു എനർജി കൂടി എനിക്ക് കിട്ടും. അതുകൊണ്ട് എല്ലാം തന്നെ അമ്മയുടെ സാരി, എന്റെ പ്രചോദനമായ വീട്ടുജോലിക്കാരിയമ്മയുടെ സാരി തുടങ്ങിയവയെല്ലാം തന്റെ കളക്ഷനിൽ ഉണ്ട് എന്നും അതെല്ലാം ധരിക്കുകയും അതോട് ബന്ധപ്പെട്ട കഥകൾ ഞാൻ ഷോയിൽ പറയുകയും അവരെക്കുറിച്ചെല്ലാം സംസാരിക്കുകയും ചെയ്തിരുന്നു എന്ന് താരം അഭിമുഖത്തിൽ പറയുന്നു.

ആരോടും ഒന്നും പറയാതെ സാരിയിലൂടെ എനിക്ക് പറയാനുള്ളതെല്ലാം പറയുന്ന തരത്തിൽ സാരിയിൽ പലതും രേഖപ്പെടുത്തിയും അതിനനുസരിച്ചുള്ള പ്രിന്റുകളും മറ്റും ഡിസൈൻ ചെയ്ത് പല തരത്തിലും വാർത്ത ശ്രദ്ധയാകർഷിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ‘മീ ടൂ നോ ഫിയർ’ എന്നു രേഖപ്പെടുത്തിയ സാരി, മാനസികമായി ടോർച്ചർ അനുഭവിക്കുക എന്ന വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യത്തിൽ നിന്നുള്ള പുറത്തു കടക്കലായിരുന്നു എന്ന് താരം പറഞ്ഞു.

പിന്നീട് പലപ്പോഴും എനിക്ക് പറയാനുള്ള പലതും ഞാൻ സാരിയിലൂടെ പറഞ്ഞു എന്നും സത്യമേവജയതേ എന്ന പേരിൽ ഒരു കാലിഗ്രഫി ആർട്ട്, ബ്രേക്കിങ്ങ് ദ സൈലൻസ് വോയിസ് ടു ബി ഹേഡ് എന്നെല്ലാമുള്ള കൺെസപ്റ്റിൽ സാരി ചെയ്തിട്ടുണ്ട് എന്നും താരം പറയുന്നു.
സാരി എന്നത് പല തരത്തിൽ ഉടുക്കാൻ പറ്റുന്ന ഒന്നാണ്. സെക്സിയായിട്ടും എലഗന്റായിട്ടുമെല്ലാമുള്ള ലുക്ക് നൽകാൻ സാരിക്കാകും. സാരിയുടെ പ്രത്യേകതയാണ് എന്നും താരം പറയുന്നുണ്ട്.

‘ബീയിങ്ങ് സെക്സി’ എന്നു പറയുന്നത് ഒരു തെറ്റല്ല, കാണുന്നവരുടെ പ്രശ്നമാണ്. ആണാവട്ടെ പെണ്ണാവട്ടെ അവരുടെ അവകാശമാണ് ഏത് വസ്ത്രം ധരിക്കുക എന്നത് എന്നും ബിക്കിനി യിൽ കംഫർട്ടബിൾ ആൻഡ് കോൺഫിഡന്റ് ആയി നിൽക്കാൻ പറ്റുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നും എനിക്ക് സാരി ഇഷ്ടമുള്ളതു കൊണ്ടാണ് ഞാൻ അത് ധരിക്കുന്നത് എന്നും താരം പറഞ്ഞു.

Leave a Reply