‘എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാൻ മാദ്ധ്യമ പ്രവർത്തകരോട് പറയും’
സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശോഭന. അഭിനേത്രി എന്ന നിലക്ക് ഒപ്പം തന്നെ ഭരതനാട്യം നർത്തകിയായും അറിയപ്പെടുന്നു. ഹിന്ദി കന്നട ഇംഗ്ലീഷ് തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയും അഭിനയിച്ചത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത് അഭിനയ മികവു കൊണ്ട് തന്നെയാണ്. അത്രത്തോളം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡ് , എന്നുതുടങ്ങി മറ്റൊരുപാട് ചെറുതും വലുതുമായ അവാർഡുകളും അംഗീകാരങ്ങളും താരത്തിന് അഭിനയം മേഖലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

1980 കളിലും 90 കളിലും താരം സജീവമായി സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തിട്ടുണ്ട്.

1999 നു ശേഷം താരം നൽകി സിനിമയിൽ സെലക്ടീവായി മാറുകയാണ് ചെയ്തത്. ഇപ്പോഴും സിനിമാ മേഖലയിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. നിറഞ്ഞ പ്രേക്ഷക പ്രീതി ആണ് താരം ഇപ്പോഴും നിലനിർത്തുന്നത്. നർത്തകി എന്ന രൂപത്തിലും നൃത്തസംവിധായകൻ രൂപത്തിലും താരം പ്രശസ്തയാണ്. ചെന്നൈയിൽ കലാർപ്പണ എന്ന ഒരു ഡാൻസ് സ്കൂളും താരം നടത്തുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം ഇതുവരെയും വിവാഹം കഴിക്കാത്തത് കൊണ്ട് പലരും അഭിമുഖങ്ങളിൽ ആ വിഷയം ചോദിക്കാറുണ്ട് എന്ന് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചാണ് താരം ഇപ്പോൾ പറയുന്നത്. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാൻ മാദ്ധ്യമ പ്രവർത്തകരോട് പറയും എന്നാണ് താരം പറഞ്ഞത്.

എന്നിട്ടും അഭിമുഖത്തിനിടയിൽ അത്തരം ചോദ്യങ്ങൾ ചോദിക്കാറുണ്ട് എന്നും എന്തെങ്കിലുമൊക്കെ പറയൂ ഞങ്ങൾക്കും എഴുതണ്ടേ ആരാധകർ വായിക്കട്ടെ ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നൊക്കെ അവർ പറയാറുണ്ട് എന്നും ഓരോ അഭിമുഖങ്ങളിലും ആ സമയത്ത് എനിക്ക് എന്താണോ മനസ്സിൽ തോന്നുന്നത് അതാണ് ഞാൻ പറയാറുള്ളത് എന്നും താരം പറഞ്ഞു. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ തരംഗം ആയിരിക്കുകയാണ്.