You are currently viewing തന്നെ ചുംബിക്കാൻ ശ്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു… രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് താരം ഷെർലിൻ ചോപ്ര…

തന്നെ ചുംബിക്കാൻ ശ്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു… രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് താരം ഷെർലിൻ ചോപ്ര…

വിവാഹിതനായ ഒരാളുമായി അത്തരത്തിലൊരു ബന്ധത്തിന് തനിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാൻ ഓടി രക്ഷപ്പെട്ട ബാത്റൂമിൽ കയറുകയാണ് ഉണ്ടായത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലും മറ്റും വാർത്ത മാർഗ്ഗങ്ങളിലും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് നീല ചിത്രങ്ങൾ നിർമ്മിച്ച പേരിൽ അറസ്റ്റിലായ രാജ് കുന്ദ്രയെ കുറിച്ചാണ്. രാജ് കുന്ദ്ര ശില്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയും ആണ്.

ബോളിവുഡ് താരം ഷെർലിൻ ചോപ്രയാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിലാണ് ഷെർലിൻ ചോപ്ര രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. വളരെ പെട്ടന്ന് വാർത്ത പരക്കുകയായിരുന്നു.

2019 ലാണ് രാജ് കുന്ദ്ര തന്നോട് അപമര്യാതയായി പെരുമാറിയത് എന്നാണ് ഷെർലിൻ ചോപ്ര പറയുന്നത്. ഒരു പ്രൊപ്പോസലിനെ കുറിച്ച് ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് രാജ് കുന്ദ്ര തന്റെ മാനേജരെ വിളിച്ചത് എന്നും തുടർന്ന് താൻ രാജ് കുന്ദ്രയെ ഒരു ഹോട്ടലിൽ വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തു എന്നും ഷേർലിൻ ചോപ്ര പറയുന്നു.

എന്നാൽ പ്രപ്പോസൽ സംസാരിക്കാനായി വിളിച്ച രാജ് കുന്ദ്ര തന്നെ ചുംബിക്കാൻ ശ്രമിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പിന്നീട് താരം പറഞ്ഞത്. എന്നാൽ താരം അയാളിൽ നിന്ന് രക്ഷപെട്ടു ഓടി ബാത്ത്റൂമിൽ കയറിയെന്നും ഷെർലിൻ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

വിവാഹിതനായ ഒരാളുമായി അത്തരത്തിലൊരു ബന്ധം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് രാജ് കുന്ദ്രയുടെ പെരുമാറ്റത്തോട് ഇത്തരത്തിൽ പ്രതികരിച്ചതെന്നും ഷെർലിൻ ചോപ്ര പറഞ്ഞു. ബിസിനസും മറ്റു കാര്യങ്ങളും കൂട്ടികുഴക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹത്തിന്റെ ഭാര്യ ശില്പ ഷെട്ടിയെ തനിക്ക് നല്ലപോലെ അറിയാമെന്നും ഷെർലിൻ ചോപ്ര പറയുന്നുണ്ട്.

നിലവിൽ നീലചിത്രം നിർമ്മാണ കേസിൽ രാജ് കുന്ദ്രയുടെ അറസ്റ്റിനെ തുടർന്ന് ഒരുപാട് ചർച്ചകളും മറ്റും സമൂഹ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഒരു പീഡന ആരോപണ വാർത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഈ വാർത്ത പരക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Sherlyn
Sherlyn
Sherlyn
Sherlyn
Sherlyn
Sherlyn
Sherlyn

Leave a Reply