You are currently viewing ‘അദ്ദേഹത്തിന്റെ പണം കണ്ടാണ് ഞാന്‍ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട്’ ഭർത്താവ് പ്രൊഡ്യൂസർ ആയത് കൊണ്ടാണ് റോളുകൾ കിട്ടുന്നത് എന്നും പറയുന്നു.: തുറന്നു പറഞ്ഞ് ഷീലു എബ്രഹാം

‘അദ്ദേഹത്തിന്റെ പണം കണ്ടാണ് ഞാന്‍ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട്’ ഭർത്താവ് പ്രൊഡ്യൂസർ ആയത് കൊണ്ടാണ് റോളുകൾ കിട്ടുന്നത് എന്നും പറയുന്നു.: തുറന്നു പറഞ്ഞ് ഷീലു എബ്രഹാം

‘അദ്ദേഹത്തിന്റെ പണം കണ്ടാണ് ഞാന്‍ വിവാഹം കഴിച്ചതെന്നൊരു സംസാരം ഉണ്ട്’: തുറന്നു പറഞ്ഞ് ഷീലു എബ്രഹാം

മലയാള സിനിമകളിലൂടെ പ്രിയങ്കരിയായ നടി ആണ് ഷീലു എബ്രഹാം. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. മികച്ച അഭിനയം അനുഭവം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ട് തന്നെ മറ്റു പല സിനിമകളിലും താരത്തിന് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

എന്നാൽ ഷീ ടാക്‌സി എന്ന സിനിമയിലൂടെ ആണ് ജനപ്രിയ നടിയായി താരം ഉയരുന്നത്. ഷീ ടാക്സി എന്ന സിനിമയിലെ താരത്തിന് കഥാപാത്രം അത്യുഗ്രൻ ആയി താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.
2013 മുതൽ താരം സജീവമായി സിനിമ മേഖലയിൽ നിലകൊള്ളുകയാണ്.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രവും വളരെ മികച്ച രൂപത്തിൽ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഭാവിയിൽ താരത്തിനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

നേഴ്സിങ്ങില്‍ കരിയര്‍ ആരംഭിച്ച താരം വിവാഹ ശേഷ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരത്തിന് ഒരു യൂട്യൂബ് ചാനല്‍ ഉണ്ട്. ചാനലില്‍ പാചകവും മേക്കപ്പ് ടിപ്സും വീട്ടിലെ കൃഷിയും ഒക്കെ താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ്.

ഇതുവരെ 18 സിനിമകള്‍ ചെയ്തിട്ടുണ്ട് എന്നും അതില്‍ 12 എണ്ണം ഭർത്താവിന്റെ തന്നെ സിനിമയാണ് എന്നും താരം പറയുന്നു. ഉള്ളത് ഉള്ളതുപോലെ തന്നെ പറയുവാന്‍ തനിക്ക് യാതൊരു മടിയുമില്ല എന്നും താരം പറയുന്നു. പലരും വന്ന് കഥ പറയുകയും അത് വിശ്വസിച്ചിട്ട് അഭിനയിക്കുകയും ചെയ്യും എന്നാല്‍ പറഞ്ഞതിന്റെ പകുതി പൈസ പോലും തരാറില്ല എന്നും പടം നിന്നു പോവുകയും റിലീസ് ആവാതെ ആ പടം അവിടെ കിടക്കും. ഇത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതുകൊണ്ടു തന്നെ അധികം സിനിമകള്‍ ഒന്നും തന്നെ ചെയ്യാറുമില്ല എന്നും താരം പറയുന്നു.

ഭര്‍ത്താവിന്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചു കൊണ്ടാണ് അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നൊരു സംസാരം ഉണ്ട് എന്നും എന്നാൽ അതിൽ സത്യമില്ല എന്നുമാണ് താരം പറയുന്നത്. സ്വന്തമായി താല്പര്യമെടുത്ത് ഒന്നും ചെയ്യാറില്ല എന്നും ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മാത്രമേ പല കാര്യങ്ങളും ചെയ്യാറുള്ളൂ. സ്വന്തമായി എല്ലാ കാര്യങ്ങളും തീരുമാനിച്ച്‌ ചെയ്യുമായിരുന്നെങ്കില്‍ വളരെ വലിയ നിലയില്‍ എത്തുമായിരുന്നു എന്നും താരം പറയുന്നുണ്ട്.

Leave a Reply