You are currently viewing സാരി ഇങ്ങനെയാണ് ഉടുക്കേണ്ടത്.. എല്ലാവരും കണ്ടോളു പഠിച്ചോളു.. കുടുംബ വിളക്ക് താരത്തിന്റെ വീഡിയോ വൈറലാകുന്നു…

സാരി ഇങ്ങനെയാണ് ഉടുക്കേണ്ടത്.. എല്ലാവരും കണ്ടോളു പഠിച്ചോളു.. കുടുംബ വിളക്ക് താരത്തിന്റെ വീഡിയോ വൈറലാകുന്നു…

എങ്ങനെ എളുപ്പത്തിൽ സാരി ഉടുക്കാം… കുടുംബ വിളക്ക് താരത്തിന്റെ വീഡിയോ വൈറലാകുന്നു…

അഭിനയ മേഖലകൾ ഒന്ന് വിടാതെ എല്ലാത്തിലും കഴിവ് തെളിയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കുകയും ചെയ്ത അഭിനേത്രിയാണ് ശരണ്യ ആനന്ദ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ താരം സജീവമാണ്. മലയാളം മിനി സ്ക്രീൻ രംഗങ്ങളിലും തെലുങ്ക്, തമിഴ് സിനിമകളിലുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. എങ്കിലും മലയാളത്തിലും ഇതര ഭാഷകളിലും ഒരുപോലെ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്തു.

2017-ൽ പുറത്തിറങ്ങിയ ‘1971 ബിയോണ്ട് ബോർഡേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികവുള്ള അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായിട്ടാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം താരം മികച്ചതാക്കി അഭിനയിച്ചിട്ടുണ്ട്.

തന്ഹ, ലാഫിങ് അപാർട്മെന്റ് എന്നീ സിനിമകളിലും താരം നായികയായി അഭിനയിക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതി ആണ് താരം ഓരോ സിനിമയിലൂടെയും ഓരോ പരമ്പരകളിലൂടെയും നേടി ക്കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ ഓരോന്നിലും വളരെ മികച്ച പ്രകടനം ആണ് താരം കാഴ്ചവെക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നതു പോലെതന്നെ മോഡലിംഗ് രംഗത്തും താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഒരു വ്ലോഗ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എളുപ്പത്തിൽ എങ്ങനെ സാരി ഉടുക്കാം എന്ന് കാണിക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെട്ട വേഷമാണ് സാരി. ഏത് പരിപാടികൾക്ക് ആണെങ്കിലും സാരി പ്രേത്യേക ഭംഗിയാണ് അത് ധരിച്ചവർക്ക് നൽകുന്നത്. എന്നാൽ ഉടുക്കാൻ പ്രയാസമാണെന്ന് കരുതി പലരും സാരി ഉപേക്ഷിക്കാറുണ്ട്. അവർക്ക് വലിയ രൂപത്തിൽ സഹായകമാകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

Sharanya

Leave a Reply