
എന്നെ കുറ്റപ്പെടുത്തുന്നവർക്ക് എന്റെ വിശ്വാസത്തെ പറ്റി അറിയില്ല: ഷംന

ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ ഉള്ളവർക്ക് എന്നും ഒരല്പം പദവി കൂടുതൽ ഉണ്ടാകും. അക്കൂട്ടത്തിൽ പ്രശസ്തയാണ് ഷംന കാസിം. നടിയായും മോഡലായും ഡാൻസറായും താരം തിളങ്ങി നിൽക്കുന്നു. മോഡലിംഗ് രംഗത്തും താരം സജീവമാണ്. ക്ലാസിക്കൽ ഡാൻസറായ താരം അമൃത ടിവിയിലെ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസിലൂടെയാണ് താരത്തെ പ്രേക്ഷകർ ആദ്യം കാണുന്നത്.

ഭാഷ ഏതായാലും അഭിനയത്തിന് മികവു കാരണം നിറഞ്ഞ പ്രേക്ഷക പ്രീതി താരത്തിനുണ്ട്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ് താരം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരാണുള്ളത്. അതു കൊണ്ടു തന്നെ പ്രേക്ഷകരുമായി തന്നെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും താരം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്നത്
എന്തയാലും വളരെ പെട്ടന്ന് ആരാധകാർ സ്വീകരിക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുക്കയും ചെയ്യാറുണ്ട്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നിന്ന് താരത്തിനെതിരെ ഉയർന്ന അധിക്ഷേപത്തിന് മറുപടി പറയുകയാണ് താരം. നോമ്പുകാലത്ത് വേറൊരു ഷംനയാണ്. കൃത്യമായി നിസ്കരിക്കും തട്ടം ഇടുന്നില്ല എന്നൊക്കെ പ്രേക്ഷകർക്കിടയിൽ താരത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ അധിക്ഷേപങ്ങൾക്കാണ് ഇപ്പോൾ താരം മറുപടി പറയുന്നത്.

“സിനിമയിലേക്ക് വന്ന കാര്യത്തെക്കുറിച്ച് തന്നെ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നവർ ഒരുപാട് ആണ്. എന്നെ വിമർശിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഓർമ്മവച്ച കാലം മുതൽ എല്ലാം എല്ലാ നോമ്പും എടുക്കുന്ന ആളാണ് ഞാൻ. കൃത്യമായി നിസ്കരിക്കുകയും ചെയ്യും.”

“ഇതൊന്നുമറിയാതെ നോമ്പ് കാലമായാൽ വേറൊരു ഷംനയാണ്. ഫുള്ള് സ്പിരിച്ചുൽ ലോകത്താണ് എന്നൊക്കെ വിമർശിക്കുന്നവരോട് എനിക്ക് മറുപടി ഇല്ല” എന്നാണ് അതിക്ഷേപങ്ങൾക്ക് മറുപടിയായി താരം പറയുന്നത്.










