
ചലച്ചിത്ര അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും അതിനപ്പുറം നൃത്ത മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറുന്നതാരമാണ് ഷംനാ കാസിം. പൂർണ്ണ എന്നാണ് താരത്തിന് സ്റ്റേജ് നെയിം. ഒട്ടനവദി ആരാധകരുള്ള താരം ഈ നേട്ടങ്ങളെല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയതാണ് എന്നത് ശ്രദ്ധേയമാണ്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടുകയും ഏത് വേഷം അവതരിപ്പിച്ചാലും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും താരത്തിനു സാധിച്ചു.

മഞ്ഞുരുകും കാലം എന്ന മലയാള സിനിമയിലൂടെയാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് തന്റെ ജീവിതത്തിലെ ചുവടു മാറ്റിയത്. 2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയിലൂടെ തെലുങ്കിലും മുണിയേണ്ടി വിലങ്ങിയാൽ മൂന്രമണ്ടു എന്ന സിനിമയിലൂടെ തമിഴിലും ജോശ് എന്ന സിനിമയിലൂടെ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചു.

താരം വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണാമൂച്ചി, നവരസ എന്നീ രണ്ട് തമിഴ് വെബ്സീരീസുകളിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ടെലിവിഷൻ രംഗത്തും സജീവമാണ് താരം. താരം കടന്നുചെല്ലുന്ന എല്ലാ മേഖലകളും താരത്തിന് അനുകൂലമാകുന്ന രൂപത്തിൽ കഴിവുകൾ കൊണ്ട് വിസ്മയം തീർക്കുന്ന താരമാണ് ഷംന കാസിം എന്ന് ആർക്കും നിസംശയം പറയാം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമായി ഇടപെടുകയും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സജീവമായി നിരന്തരം ആരാധകരുമായി സംവദിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം അസൂയാവഹമായ ആരാധക പിന്തുണയും ഫോളോവേഴ്സും ആണ് ഉള്ളത്.

10 ലക്ഷത്തിനടുത്തു ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബിഹൈൻഡ് സീൻ ഡാൻസ് പ്രാക്ടീസ് വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.









