You are currently viewing മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍…

മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍…

മറ്റൊരുത്തിയെ കണ്ടപ്പോള്‍ എന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചു! താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച നടിമാര്‍

സിനിമ സീരിയൽ രംഗങ്ങളിലെ അഭിനേതാക്കൾ ഇപ്പോൾ പ്രേക്ഷകരിലേക്ക് കൂടുതൽ അടുത്തിടപഴകുന്ന ഒരു അവസ്ഥയാണ് ഉള്ളത്. സെൻസർ ചെയ്യാത്ത വിശേഷങ്ങൾ പോലും ഇപ്പോൾ ആരാധകരിലേക്ക് എത്തിക്കാൻ പല അഭിനേതാക്കളും ശ്രമിക്കാറുണ്ട്. അതുപോലെതന്നെ ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇതിനിടയിൽ ആരാധകർക്ക് താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പ്രത്യേക ഒരു പ്രിയമാണ്.

ഇഷ്ടപ്പെട്ട വ്യക്തികളെക്കുറിച്ച് പ്രണയങ്ങളെ കുറിച്ചും കാമുകി കാമുകന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളും അവർക്കിടയിൽ ഉണ്ടായ പിണക്കങ്ങളും എല്ലാം ഇന്ന് പലരും തുറന്നു പറയാറുണ്ട് അത്തരത്തിൽ സിനിമ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ചില തുറന്നു പറച്ചിലുകൾ നോക്കാം.

സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ശില്പ ഷെട്ടി. താരം അക്ഷയ് കുമാറിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗമായ ഒരു കാലം ഉണ്ടായിരുന്നു. ‘അക്ഷയ് എന്നെ ഉപയോഗിക്കുകയും മറ്റൊരാളെ കിട്ടിയപ്പോള്‍ അദ്ദേഹം എന്നെ സൗകര്യപൂര്‍വ്വം ഉപേക്ഷിക്കുകയും ചെയ്തു. എന്നെ അസ്വസ്ഥയാക്കിയ ഒരേയൊരു വ്യക്തി അക്ഷയ് മാത്രമായിരുന്നു. കാലം ഇതിനെല്ലാമുള്ളത് അദ്ദേഹത്തിന് തിരികെ കൊടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് ശിൽപ്പ ഷെട്ടി പറഞ്ഞത്.

മാത്രമല്ല, ഭൂതകാലം അത്ര പെട്ടെന്ന് മറക്കുക എളുപ്പമല്ല, പക്ഷേ മുന്നോട്ട് പോകാനുള്ള കരുത്ത് എനിക്കുണ്ടായതില്‍ സന്തോഷമുണ്ട്. ഇന്ന്, എന്നെ സംബന്ധിച്ചിടത്തോളം മറന്നുപോയ ഒരു അധ്യായമാണ് അക്ഷയ് കുമാര്‍ എന്നത്. മാത്രമല്ല ഇനിയൊരിക്കലും ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അന്ന് ശില്‍പ പറഞ്ഞിരുന്നു.

ശില്പാ ഷെട്ടിയെ പോലെ തന്നെ സമാനമായ കാര്യങ്ങൾ തുറന്നു പറഞ്ഞ ഒരുപാട് പേർ സിനിമ മേഖലയിൽ ഉണ്ട്. പ്രീതി സിംഗ് രംഗത്ത് വന്നത് കാമുകനായ നൈസ് വാടിയക്കെതിരെയുള്ള കേസുമായിട്ടാണ്. അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ ഒന്നുമല്ലെന്നും കേവലം ഒരു നടിയും മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രീതി സിംഗ് തന്റെ പരാതി ഉന്നയിച്ചത്. അദ്ദേഹം എന്നെക്കാളും ശക്തനായതിനാല്‍ എന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് പോലും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു എന്നും പ്രീതി സിംഗ് അന്ന് പറഞ്ഞു.

ജീവിതത്തില്‍ സമാധാനം ആഗ്രഹിച്ചതിനാല്‍ നന്നായി പെരുമാറാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും എന്നാല്‍ പിന്നീട് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സംഭവം എന്നെ തകര്‍ത്തു, എന്റെ ജീവിതത്തെക്കുറിച്ച് ഭയം തോന്നി എന്നുമാണ് പ്രീതി സിംഗിന്റെ വാക്കുകൾ. ഇതുപോലെ അഭിനേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. സേഫ് അലി ഖാൻ ഒരിക്കൽ പറഞ്ഞത് തന്റെ മുൻ ഭാര്യയുടെ പെരുമാറ്റ ദൂഷ്യമാണ്.

മുന്‍ഭാര്യ അമൃത സിംഗ് തന്റെ അമ്മയോടും സഹോദരിയോടും വളരെ മോശമായിട്ടാണ് സംസാരിക്കാറുള്ളത്. എന്നും അവര്‍ക്കെതിരെ അധിക്ഷേപം നടത്തിയെന്നും എത്രത്തോളം വിലയില്ലാത്തവളാണ് അമൃതയെന്ന് ഈ പ്രവൃത്തികള്‍ കൊണ്ട് മനസിലാവുമെന്നും ഒരിക്കല്‍ സെയിഫ് അലി ഖാന്‍ പറഞ്ഞിരുന്നു. നടികൾ തുറന്നു പറഞ്ഞതു പോലെ തന്നെ അഭിനേതാക്കളുടെയും തുറന്നു പറച്ചലുകളും വലിയ അത്ഭുതത്തോടെയാണ് സിനിമ പ്രേക്ഷകർ കേട്ടത്.

സേഫ് അലിഖാനെ പോലെതന്നെ സാജിദ് ഖാനും തന്റെ ജീവിതത്തിലുണ്ടായ ഒരു ഏട് തുറന്നു പറഞ്ഞിട്ടുണ്ട്. ‘ 2012 മുതല്‍ ഞങ്ങളുടെ ബന്ധം പ്രശ്‌നത്തിലായിരുന്നു. 2013 ല്‍ വേര്‍പിരിഞ്ഞു. നമ്മുടെ ജീവിതത്തില്‍ ഒരു സ്ത്രീ ഇല്ലെങ്കില്‍ നമ്മളെ നിരന്തരം ശല്യപ്പെടുത്താന്‍ ആരുമില്ലെന്ന് മനസിലാവും കൂടുതല്‍ മികവോടെ ജോലി ചെയ്യാനും അതില്‍ ശ്രദ്ധിക്കാനും സാധിക്കും. എന്ന് നടിയായ ജാക്വിൻ ഫെർണാണ്ടസിനെ കുറിച്ചാണ് സാജിദ് ഖാൻ പറഞ്ഞത്.

ഇവരിൽ നിന്നെല്ലാം ഒരു കടുത്ത മനോഭാവത്തോടെ സംസാരിച്ചത് ഷാഹിദ് കപൂർ ആണ്. മുന്‍ കാമുകിയായിരുന്ന കരീന കപൂറിനെ പശുവിനോടും എരുമയോടുമാണ് ഷാഹിദ് കപൂര്‍ ഉപമിച്ചത്. കരീനയുടെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നിര്‍മാതാവോ സംവിധായകനോ ഒരു പശുവിന്റെയോ എരുമയുടെയോ കൂടെ പ്രണയം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞാനത് ചെയ്യും. കാരണം നടനെന്ന നിലയില്‍ അതെന്റെ ജോലിയാണെന്നാണ് ഷാഹിദ് പറഞ്ഞത്. ഇത്തരത്തിലുള്ള തുറന്നുപറച്ചുകൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽവളരെ പെട്ടെന്ന് തരംഗം ആകാറുണ്ട്.

Leave a Reply