You are currently viewing ഷാഫി പറമ്പിലിന്റെ പ്രസംഗം കേട്ട് പ്രണയം തോന്നിപ്പോയി… വേദിയിൽ അനുശ്രീയുടെ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെ പ്രസംഗം കേട്ട് പ്രണയം തോന്നിപ്പോയി… വേദിയിൽ അനുശ്രീയുടെ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെ പ്രസംഗം കേട്ട് പ്രണയം തോന്നിപ്പോയി… വേദിയിൽ അനുശ്രീയുടെ വെളിപ്പെടുത്തൽ

മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിര പ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാളി സ്‌ത്രീ പ്രേക്ഷകരിൽ ഒരുപാട് പേർ താരത്തിന്റെ ആരാധകരാണ്.

ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു. ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾ ഈ അടുത്ത് താരം പങ്കുവെക്കുകയും നിറഞ്ഞ കൈയ്യടികളുടെ പ്രേക്ഷകർ അവയെല്ലാം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ താരം ഒരു ഉദ്ഘാടന സദസ്സിൽ പങ്കെടുത്തതിനിടയിൽ ഉണ്ടായ സംസാരമാണ് വൈറലാകുന്നത്. ഷാഫി പറമ്പിൽ എംഎൽഎയും താരത്തിന്റെ കൂടെ വേദി പങ്കിട്ടിരുന്നു.

വേദിയിൽ നിന്ന് അവതാരക ഡയമണ്ട് നെക്ലസ്സിലെ ഏതെങ്കിലും ഒന്നോ രണ്ടോ ഡയലോഗ് പറയാൻ ആവശ്യപ്പെട്ട് താരത്തെ വിളിച്ചപ്പോൾ താരം സംസാരിച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് രാഷ്ട്രീയമായി ഒരുപാട് കാര്യങ്ങൾ ഒന്നും അറിയില്ല എന്നും രാഷ്ട്രീയക്കാരെയും അടുത്തറിയില്ല എന്നും താരം പറയുന്നുണ്ട്. അതോടൊപ്പം തന്നെ പറഞ്ഞത് ഷാഫി പറമ്പിലിന്റെ പ്രസംഗം കേട്ട് പ്രണയം തോന്നിപ്പോയി എന്നാണ്.

ഷാഫി പറമ്പിൽ എംഎൽഎയുടെ കൂടെ വേദി പങ്കിടാൻ കഴിഞ്ഞതിലും കാണാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം ഡയമണ്ട് നെക്ലസിലെയും ചന്ദ്രേട്ടൻ എവിടെയാ എന്നതിലെയും ഡയലോഗുകൾ താരം അവതാരകരുടെയും ആരാധകരുടെയും ആവശ്യപ്രകാരം പറയുകയും ചെയ്യുന്നുണ്ട്. അതിനുശേഷമാണ് ഉദ്ഘാടനത്തിലേക്ക് താരം പോകുന്നത്. വളരെ പെട്ടെന്ന് ആണ് വീഡിയോ ആരാധകർക്കിടയിൽ തരംഗമായത്.

Leave a Reply