You are currently viewing എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയഹ്ലാദം പങ്കുവെച്ച് ​കൊല്ലം ഷാഫി…

എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയഹ്ലാദം പങ്കുവെച്ച് ​കൊല്ലം ഷാഫി…

ലോകകപ്പിന്റെ ആരവത്തിൽ ആയിരുന്നു ഒരുപാട് സമയങ്ങളായി ലോകം മുഴുവൻ. ഓരോ ചെറിയ ഇടങ്ങളിൽ പോലും വലിയ തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ ആണ് ഫൈനലിന്റെ സമയത്തും അതിനുമുമ്പും ശേഷവും നടന്നുകൊണ്ടിരുന്നത്. അർജന്റീന 36 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേടിയ സന്തോഷത്തിൽ ഒരുപാട് വിജയ ആഹ്ലാദത്തിന്റെ സമയങ്ങളും സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രിയ ഗായകനും അർജന്റീന ഫാനുമായ കൊല്ലം ഷാഫിയും കൂട്ടുകാരും നടത്തിയ വിജയ ആഹ്ലാദപ്രകടനങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

മെസ്സിയെ എതിർക്കുന്നവർക്ക് പോലും അംഗീകരിക്കാൻ കഴിയുന്ന തരത്തിലുള്ള വിജയമാണ് ഫൈനലിൽ അർജന്റീന നേടിയത് എന്നാണ് കൊല്ലം ഷാഫി പറയുന്നത്. അതുപോലെ തന്നെ ഈ നൂറ്റാണ്ടിൽ ജനിച്ചതിനും ജീവിച്ചതിനും ഏറ്റവും കടപ്പെട്ട ദിവസമാണ് ഇന്നലെ എന്നും ജീവിതത്തിൽ ഇതുവരെ പലതും ഞാൻ നേടിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും കിട്ടാത്ത സന്തോഷമാണ് ഇന്നലെ മെസിയുടെ നേതൃത്വത്തിൽ അർജന്റീന കപ്പുയർത്തിയപ്പോൾ ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ആരാധകർ ആ​ഗ്രഹിച്ച സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് ലൂസെയിൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് എന്ന് എതിർക്കുന്നവർ പോലും അംഗീകരിച്ച സത്യമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. ആദ്യ പകുതിയിലെ രണ്ട് ​ഗോളിന്റെ ലീഡിൽ അർജന്റീന ജയിച്ചിരുന്നെങ്കിൽ ഒത്തുകളിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നേനെ എന്നും മെസി കേന്ദ്ര ബിന്ദുവാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ലോകകപ്പിലെ അർജന്റീനയുടെ മത്സരങ്ങൾ എന്നും ഷാഫി പറഞ്ഞു.

എന്തായാലും അർജന്റീന ജയിച്ചതിന്റെ വിജയ ആഘോഷം വളരെ പ്രശംസനീയമായ രൂപത്തിലാണ് ഷാഫിയും കൂട്ടുകാരും നടത്തുന്നത്. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാണ് ഇവർ ആഘോഷിക്കുന്നത്. ഷാഫിയുടെ നേതൃത്വത്തിലാണ് അർജന്റീന ആരാധകർ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് ബിരിയാണി വിതരണം ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കൊല്ലം ടൗൺ എന്നിവിടങ്ങളിലാണ് ഭക്ഷണ വിതരണം നടത്തിയത് എന്നത് വാർത്തകളിൽ നിന്നും വ്യക്തമാണ്.

അർജന്റീനനയുടെ ജയത്തിലുള്ള ആഘോഷം ഇന്നോ നാളെയോ കൊണ്ട് അവസാനിക്കുന്നതല്ല എന്നും വരും ദിവസങ്ങളിലും ആഘോഷം തുടരും എന്നും അടുത്ത വേൾഡ് കപ്പ് വരെ അത് നീണ്ടു നിൽക്കുമെന്നും ഷാഫി പറഞ്ഞതിൽ നിന്നും അദ്ദേഹത്തിന്റെ മനസ്സിൽ അർജന്റീനയോടും മെസ്സിയോടുള്ള ആരാധന എത്രത്തോളം ഉണ്ട് എന്നത് മനസ്സിലാക്കി തരുന്നുണ്ട്. വിജയാഹ്ലാദത്തിനായി സമ്പാദ്യത്തിന്റെ ഭൂരിപക്ഷം ചെലവഴിച്ചാലും ഞങ്ങൾ അർജന്റീന ഫാൻസിന് സന്തോഷമേയുള്ളു എന്നാണ് അദ്ദേഹത്തിന്റെ കൂട്ടുകാരും അർജന്റീന ആരാധകരും പറയുന്നത്.

Leave a Reply