You are currently viewing ‘നന്ദനം സീരിയലിലെ ഓറഞ്ച് അല്ലേ ഇത്!! വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടി നടി ഷെമി മാർട്ടിൻ..’ – ഫോട്ടോസ് കാണാം…

‘നന്ദനം സീരിയലിലെ ഓറഞ്ച് അല്ലേ ഇത്!! വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടി നടി ഷെമി മാർട്ടിൻ..’ – ഫോട്ടോസ് കാണാം…

‘നന്ദനം സീരിയലിലെ ഓറഞ്ച് അല്ലേ ഇത്!! വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടി നടി ഷെമി മാർട്ടിൻ..’ – ഫോട്ടോസ് കാണാം

മലയാളം മിനി സ്‌ക്രീനിലെ വളർന്നുവരുന്ന യുവ അഭിനേത്രിയും മോഡലുമാണ് ഷെമി മാർട്ടിൻ. സൂര്യ ടിവിയിലെ നന്ദനം എന്ന സീരിയലിലൂടെ മലയാളം ടിവി സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. മൂന്ന് സഹോദരിമാരിൽ ഒരാളായ ഓറഞ്ച് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. മറ്റ് രണ്ട് പേരെ രസ്നയും ശ്രീക്കുട്ടിയും അവതരിപ്പിക്കുന്നു. അവരെ ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ വികസിക്കുന്നത്.

ബൈജു ദേവരാജിന്റെ നന്ദനം ആദ്യം ഏഷ്യാനെറ്റിൽ വൃന്ദാവനം എന്ന പേരിൽ സംപ്രേക്ഷണം ചെയ്തിരുന്നു. പിന്നീട് സൂര്യയിലേക്ക് നന്ദനമായി മാറി. ഈ ഷോ പ്രേക്ഷകർക്കിടയിൽ വളരെ ജനപ്രിയമാണ്, ഇതിന്റെ കഥാഗതി ബാലാജിയുടെ ഹിറ്റ് ഹിന്ദി ടിവി സീരിയൽ കസം സേയോട് സാമ്യമുള്ളതാണ് എന്നും റിപ്പോർട് ഉണ്ട്. എന്തായാലും ഓരോ എപ്പിസോഡ് കഴിയുന്തോറും താരത്തിന്റെ ആരാധകരുടെ എണ്ണ തീകണ്ഠ്യമായ വർദ്ധനവാണ് കാണാൻ സാധിക്കുന്നത്.

1989-ൽ ആലപ്പിയിലെ ചേർത്തയിലാണ് താരം ജനിച്ചത്. സ്‌കൂളിലും കോളേജിലും നിരവധി കലാമത്സരങ്ങളിൽ വിജയിച്ച താരം അഭിനയത്തിലും നൃത്തത്തിലും മോഡലിംഗിലും ചെറുപ്പത്തിൽ തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര വിമാനക്കമ്പനികളിൽ ക്യാബിൻ ക്രൂവായി ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മൂന്നര വർഷത്തോളം ആ ജോലി താരം തുടരുകയും ചെയ്തു. ഈ ജോലി ഉപേക്ഷിച്ചതിനു ശേഷമാണ് അഭിനയ മേഖലയിലേക്ക് താരം തന്നെ കരിയറിനെ തിരിച്ചുവിട്ടത്.

പ്രേക്ഷക ശ്രദ്ധയിൽപ്പെടാനുള്ള താരത്തിന്റെ അഭിനിവേശം ജോലി ഉപേക്ഷിച്ച് മോഡലിംഗും അഭിനയവും തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചു എന്നാണ് ഇതിനെക്കുറിച്ച് താരം പറയുന്നത്. ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നന്ദനത്തിലെ കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ കരിയർ ആരംഭിച്ചിരിക്കുന്നത്. കൂടാതെ നിരവധി പ്രോജക്റ്റുകളിൽ താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ നിങ്ങൾക്കും അകം കോടീശ്വരന്റെ ഹോട്ട് സീറ്റിൽ തന്റെ സഹ-സീരിയൽ ആർട്ടിസ്റ്റിനൊപ്പം താരത്തെ കാണുകയും നേടിയ പണം സ്നേഹ തീരം ചാരിറ്റി ഫൗണ്ടേഷന് സംഭാവന ചെയ്യുകയും ചെയ്തത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.

മലയാളത്തിലെ വളർന്നു വരുന്ന ചലച്ചിത്ര സംവിധായകനായ നോവിൻ വാസുദേവുമായി 2013ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷവും താരം അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. ഇപ്പോൾ കുടുംബവും ഒന്നിച്ച് വെള്ളച്ചാട്ടത്തിനിടയിൽ നീരാടുന്ന വീഡിയോയും ഫോട്ടോകളും ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ബോൾഡ് ലുക്കിൽ ഉള്ള പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply