You are currently viewing ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണെന്ന് പറഞ്ഞവരുണ്ട്; ചാരിറ്റി കാരണം അവസരങ്ങൾ നഷ്‌ടമായി: സീമ ജി…

ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണെന്ന് പറഞ്ഞവരുണ്ട്; ചാരിറ്റി കാരണം അവസരങ്ങൾ നഷ്‌ടമായി: സീമ ജി…

ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണെന്ന് പറഞ്ഞവരുണ്ട്; ചാരിറ്റി കാരണം അവസരങ്ങൾ നഷ്‌ടമായി: സീമ ജി

മലയാളം സിനിമകളിലും മലയാളം ടിവി സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് സീമ ജി. നായർ. മോക്ഷം എന്ന ടെലിഫിലിമിന് 2014-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട് . 1987-ൽ കൊച്ചിൻ സംഘമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥ എന്ന നാടകത്തിൽ അഭിനയിച്ച് 17-ാം വയസ്സിൽ നാടക കലാകാരിയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 1000-ലധികം സ്റ്റേജുകളിൽ താരം നാടകം അവതരിപ്പിച്ചിട്ടുണ്ട്.

പിന്നീട് സീരിയലുകളിലേക്കും പിന്നീട് സിനിമയിലേക്കും കരിയർ മാറുകയായിരുന്നു. മിക്കപ്പോഴും താരം ഇടത്തരം അല്ലെങ്കിൽ താഴ്ന്ന ക്ലാസ് കുടുംബത്തിലെ സ്ത്രീകളുടെ വേഷങ്ങൾ ആണ് ചെയ്തിരുന്നത്. താരത്തിന്റെ ആദ്യ സീരിയൽ ചെറപ്പായി കഥകൾ ആയിരുന്നു. അതിൽ “കൊച്ചേറോഡ” എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ഇന്ത്യ ആസ്ഥാനമായുള്ള ചാരിറ്റി ഓർഗനൈസേഷനായ കേരള ഡിവിഷനുവേണ്ടി മേക്ക്-എ-വിഷ് ഫൗണ്ടേഷനിലെ അംഗമാണ്.

താരം ചില ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൂര്യ ടിവിയിലെ രസികരാജ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ വിധികർത്താവാണ് താരം. വാലന്റൈൻസ് കോർണർ , വാൽക്കനാടി , നമ്മൾ തമ്മിൽ , ശ്രീകണ്ഠൻ നായർ ഷോ തുടങ്ങിയ ജനപ്രിയ ടോക്ക് ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. സാമൂഹ്യക്ഷേമ രംഗത്ത് മാതൃകയായ സീമ ജി നായർക്ക് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ‘കല’ പ്രഥമ മദർ തെരേസ അവാർഡ് നൽകി താരത്തെ ആദരിച്ചു

രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് താരത്തിന് അവാർഡ് സമ്മാനിച്ചത്. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിൽ താരത്തിന്റെ പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയാറുണ്ട്. ശരണ്യയുടെ അസുഖങ്ങളെല്ലാം ലോകം അറിഞ്ഞത് തന്നെ താരത്തിലൂടെ ആയിരുന്നു. ഇപ്പോൾ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ കാരണം സിനിമയിലും സീരിയലുകളിലും അവസരങ്ങൾ കുറഞ്ഞിട്ടുണ്ട് എന്നും പലരും അതു പറഞ്ഞു അധിക്ഷേപിച്ചിട്ടുണ്ട് എന്നുമാണ് താരം തുറന്നു പറയുന്നത്.

ഈ ചാരിറ്റിയുടെ കാര്യം പറഞ്ഞ് പലരും എനിക്ക് അവസരങ്ങള്‍ തരാതെയിരുന്നിട്ടുണ്ട് എന്നും സീമയ്ക്ക് ഇനി അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ, ഇനി അഭിനയിക്കാനൊന്നും സീമയ്ക്ക് നേരം ഉണ്ടാവില്ല എന്നൊക്കെ പലരും പറഞ്ഞിരുന്നു എന്നും താരം പറയുന്നു. ചാരിറ്റി നടത്തി ഞാന്‍ പണം ഉണ്ടാക്കുകയല്ല എന്ന് ആരും മനസ്സിലാക്കുന്നില്ല എന്നാണ് താരം വിഷമത്തോടെ പറഞ്ഞത്. പലരും ചാർജിയുടെ മറവിൽ ഞാൻ സാമ്പത്തികമായി ഉയരുന്നുണ്ട് എന്ന് ചിന്തിക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കി.

എനിക്കൊരു അവസരം തന്നാല്‍ അതുകൊണ്ട് ഞാനും രക്ഷപ്പെടും മറ്റാരെയെങ്കിലും ഞാന്‍ രക്ഷപ്പെടുത്തുകയും ചെയ്യും എന്ന് അവര്‍ ചിന്തിക്കുന്നില്ല എന്നും ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണ് എന്നതുള്‍പ്പടെ പല തരത്തിലുള്ള പഴികളും ഞാന്‍ കേട്ടിട്ടുണ്ട് എന്നും താരം പറയുകയുണ്ടായി. സിനിമയിലെ സഹതാരങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല താരം ഇപ്പോൾ പറയുകയാണ്.

മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും നല്ല പിന്തുണ നല്‍കാറുണ്ട്. ദിലീപ് അച്ഛന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ഒരിക്കല്‍ സഹായിച്ചിരുന്നു എന്നും ഈ രംഗത്ത് എനിക്ക് ഏറ്റവും കൂടുതല്‍ മനസ്സ് അറിഞ്ഞ സഹായം കിട്ടിയത് കലാഭവന്‍ മണിയില്‍ നിന്നുമാണ് എന്നും സഹായം ചോദിച്ച് ഞാന്‍ ഒരു താരത്തിന്റെയും മുന്നില്‍ കൈ നീട്ടാറില്ല. കിട്ടും എന്ന് പ്രതീക്ഷയുള്ളവരോട് മാത്രം കൈ നീട്ടിയാല്‍ മതിയല്ലോ എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply