You are currently viewing ഇവിടെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വേഷം ധരിച്ചെത്തുന്ന അധ്യാപിക ഒരിക്കലും തെറ്റുകാരിയാകുന്നില്ല. പക്ഷേ..! തെറ്റുകാരിയല്ല എന്ന് തീർത്തും പറയാൻ പറ്റുമോ…….?!!!

ഇവിടെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വേഷം ധരിച്ചെത്തുന്ന അധ്യാപിക ഒരിക്കലും തെറ്റുകാരിയാകുന്നില്ല. പക്ഷേ..! തെറ്റുകാരിയല്ല എന്ന് തീർത്തും പറയാൻ പറ്റുമോ…….?!!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംഭവമാണ് ‘ ലെഗ്ഗിൻസ് ധരിച്ചു വന്ന അധ്യാപികയെ പ്രധാനാധ്യാപിക, ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിമർശിച്ചു എന്നുള്ളത്’ ഈ വാർത്ത കേരളത്തിലെ ഒട്ടുമിക്ക എല്ലാ മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കുകയും കേരളത്തിൽ ഉടനീളം ഇതൊരു വലിയ ചർച്ചയായി മാറുകയും ചെയ്തു.

ഈ വിഷയമായി ബന്ധപ്പെട്ട് ഒരുപാട് അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. സരിത രവീന്ദ്രനാഥ് എന്ന ഹിന്ദി അധ്യാപിക ലെഗ്ഗിൻസ് ധരിച്ച് സ്കൂളിൽ വന്നതിനെ തുടർന്ന് പ്രധാന അധ്യാപിക റംല’ നിങ്ങൾ കുട്ടികൾക്ക് മോശമായ സന്ദേശമാണ് നൽകുന്നത് എന്ന്’ വളരെ വ്യക്തമായി തുറന്നുപറയുകയാണ് ചെയ്തത്. നിങ്ങൾ ഈ വസ്ത്രത്തിൽ വരികയാണെങ്കിൽ കുട്ടികളോട് ഞങ്ങൾ എങ്ങനെ യൂണിഫോം ഇടാൻ പറയും എന്ന ചോദ്യവും കൂടി ചോദിക്കുകയുണ്ടായി..

ഇതിനെ തുടർന്ന് ‘ അധ്യാപിക ഡിഇഒ യിൽ പ്രധാന അധ്യാപികക്കെതിരെ പരാതി നൽകുകയാണ് ഉണ്ടായത്. എന്റെ വ്യക്തിസ്വാതന്ത്രമായ വസ്ത്രത്തിന്റെ മേലിൽ പ്രധാനാധ്യാപിക കുട്ടികൾക്ക് മുമ്പിൽ ശകാരിച്ചു എന്നായിരുന്നു പരാതി നൽകിയത്. പിന്നീട് സോഷ്യൽ മീഡിയയിൽ ഇതൊരു വലിയ ചർച്ചയായി മാറി. ജനങ്ങൾ രണ്ട് പേരെയും ന്യായീകരിച്ചു വിമർശിച്ചും മുന്നോട്ട് വന്നു.

ഒരാൾ എന്ത് ധരിക്കണം എന്ത് ധരിക്കണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അത് വ്യക്തിസ്വാതന്ത്ര്യം തന്നെയാണ്. അതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് വരുത്തുന്നുണ്ട്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേൽ കൈ കടത്താനുള്ള അവകാശം ഇന്ത്യയിൽ ഒരാൾക്കുമില്ല. അതുകൊണ്ട് എന്തു വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികളാണ് എന്നതാണ് യാഥാർത്ഥ്യം. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ശരിയല്ല എന്ന രീതിയിൽ അധ്യാപികയെ അനുകൂലിച്ചു കൊണ്ട് ഒരുപാട് പേർ രംഗത്ത് വന്നു.

പക്ഷേ അതേ അവസരത്തിൽ, അധ്യാപികയെ വിമർശിച്ചുകൊണ്ട് യഥാർത്ഥത്തിൽ പ്രിൻസിപ്പൽ ചെയ്തതാണ് ശരി എന്ന രൂപത്തിൽ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ആണ് കൂടുതലായി വന്നത്.
അതിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ചില കമന്റ്കൾ താഴെ ചേർക്കുന്നു..

“ഇഷ്ടമുള്ള വേഷം ധരിക്കുമ്പോൾ അത് ധരിച്ചു കൊണ്ടുപോകുന്ന സ്ഥലം കൂടി കണക്കിലെടുക്കണം കാരണം നമ്മൾ ഒരു മരണ വീട്ടിൽ പോകുമ്പോൾ ഒരിക്കലും പട്ടുസാരി ഉടുത്ത മുല്ലപ്പൂവും വെച്ച്പോകില അവിടെ നമ്മൾ നമ്മുടെ മര്യാദയാണ് കാണിക്കുന്നത് അതേപോലെതന്നെ ഓരോ സ്ഥലത്തിനും അതിന്റേതായിട്ടുള്ള മാന്യതകൾ ഉണ്ട് സ്കൂളിൽിക്കാൻ പോകുമ്പോൾ ആ ഒരു മാന്യതയോടെ കൂടി തന്നെ ഡ്രസ്സ് ധരിക്കണം വസ്ത്രം ഇടാനുള്ള സ്വാതന്ത്ര്യം ഒക്കെ എല്ലാവർക്കും ഉണ്ട് ഏതുതരം വേണമെങ്കിലും ഇടാം പക്ഷേ അതോടൊപ്പം തന്നെ വകതിരിവ് എന്ന വസ്തുത നമ്മൾ മനസ്സിലാക്കണമല്ലോ എൻറെ വീട്ടിൽ അല്ലേ ഞാൻ നിൽക്കുന്നതെന്ന് പറഞ്ഞ് നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ നമ്മൾ ഇടാൻ പറ്റാത്ത രീതിയിലുള്ള ഡ്രസ്സ് ധരിക്കാറുണ്ടോ ഇല്ലല്ലോ നമ്മുടെ നാടിൻറെ ഒരു കുഴപ്പമാണ് ശരീരത്തിന് ചേരാത്ത വിധം വസ്ത്രം ധരിക്കുക എന്നത് മറ്റുള്ളവരെ കാണിക്കുന്ന മറ്റുള്ളവർക്ക് ചേരുന്നത് എനിക്കും ചേരും എന്ന തെറ്റായ ധാരണയാണ് നമ്മളിൽ പലർക്കും കുട്ടികൾ മറ്റുള്ളവരെ ബഹുമാനിച്ചും അവരെ ഗുരുത്വത്തോട് സമീപിച്ചു ആണ് വളരേണ്ടത്”

മറ്റൊരു കമന്റ് ഇങ്ങനെയാണ്.. സ്ത്രീകൾക്കും പുരുഷന്മാർക്കും എന്ത് വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യം ഉണ്ട് . ഭർത്താവിന് മുന്നിൽ മാത്രം ധരിക്കുന്ന വസ്ത്രം ഇട്ടു അയൽക്കാരന്റെ മുന്നിൽ നിൽക്കാറില്ല ആരും . അത് പോലെ സന്ദർഭത്തിനും സ്ഥലത്തിനും അനുസരിച്ചു വസ്ത്രം ധരിക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ് . അദ്ധ്യാപകർ ആണ് കുട്ടികൾക്ക് മാതൃക ആകേണ്ടത് . അവർ പഠിപ്പിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ഭാവിയിൽ നമ്മൾ ഓരോ കാര്യങ്ങൾക്കും മാതൃക ആകുന്നത് . അദ്ധ്യാപകർ നമ്മുടെ ജീവിതത്തിൽ നല്ല രീതിയിൽ സ്വാതീനം ചെലുത്തും . അപ്പോൾ ഓരോ വസ്ത്രവും അത് ഇടേണ്ട സ്ഥലങ്ങൾ ഉണ്ട് . അദ്ധ്യാപകർ അപ്പോൾ കുറച്ചെങ്കിലും പക്വത കാണിക്കേണ്ടത് ആവശ്യമാണ് . ഏതായാലും ഈ വസ്ത്രത്തിന്റെ പേരിലുള്ള ചർച്ച ഇപ്പോഴും സോഷ്യൽ മീഡിയയിൽ പൊടി പൊടിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

Leave a Reply