You are currently viewing ബ്ലാക്കിൽ പൊളിയായി താര പുത്രി… ഫോട്ടോകൾ ഹിറ്റാകുന്നു

ബ്ലാക്കിൽ പൊളിയായി താര പുത്രി… ഫോട്ടോകൾ ഹിറ്റാകുന്നു

സിനിമ സീരിയൽ കലാ കായിക മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികളുടെ കുടുംബങ്ങളെ അടുത്തറിയാനും പരിചയപ്പെടാനും ആരാധകർക്ക് വലിയ ഇഷ്ടമാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ വ്യക്തികളുടെ കുടുംബങ്ങൾ സോഷ്യൽ മീഡിയയിൽ സജീവം ആകാറുണ്ട്. മലയാള സിനിമയിലും ഇത്തരത്തിലുള്ള പല സെലിബ്രിറ്റി താര കുടുംബങ്ങൾ ഉണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് സാറാ ടെണ്ടുൽക്കർ. ലോക ക്രിക്കറ്റ് ഇതിഹാസത്തിലെ എക്കാലത്തെയും മികച്ച താരമെന്ന നിലയിൽ പലരും വിലയിരുത്തിയ സച്ചിൻ ടെണ്ടുൽക്കറിന്റെ മകളാണ് സാറ ടെണ്ടുൽക്കർ. താരരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. അച്ഛനെ പോലെ തന്നെ സാറ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു.

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകളാണ് സാറ ടെണ്ടുൽക്കർ. സാറ ഒരു നടിയായി അരങ്ങേറ്റം കുറിക്കാൻ താരത്തിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ സച്ചിൻ ടെണ്ടുൽക്കർ അത്തരം അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചു. സമീപ ഭാവിയിൽ ഒരു നടിയാകാൻ അവൾക്ക് പദ്ധതിയില്ല എന്നാണ് സച്ചിൻ വെളിപ്പെടുത്തിയത്.

മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സാറ ടെണ്ടുൽക്കർ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് . യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ താരം ബിരുദധാരിയാണ്. സോഷ്യൽ മീഡിയയിൽ തുടർച്ചയായി ഫോട്ടോകൾ താരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് മില്യണിൽ കൂടുതൽ ആരാധകരുണ്ട്.

അതുകൊണ്ടുതന്നെ സാറ ടെൻദുൽകർ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവന്ന താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് സാരിയിൽ കിടിലൻ ലുക്കിലാണ് സാറാ ടെണ്ടുൽക്കർ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും സാറയുടെ ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു.

Leave a Reply