ശിവലിംഗത്തിന്റെ അടുത്ത് ഇരുന്ന് മഹാശിവരാത്രി ആഘോഷിച്ച് ബോളിവുഡ് താരറാണി സാറ അലി ഖാൻ… മുസ്ലിം ആയിട്ടും അമ്പലത്തിൽ കയറി പൂജ ചെയ്തതിന് വിമർശനം… നടിയുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് നടിയെ അൺ ഫോളോ ചെയ്ത് ആരാധകർ
നടിയായി മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത പടവ്ടി ഫാമിലിയിൽ ആണ് താരം ജനിക്കുന്നത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു.

2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത ഈ അടുത്ത നമ്മിൽ നിന്നും വിട്ടു പോയ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, അത്രങ്ങി രെ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. വിക്കി കൗശൽ നായകനായി പുറത്തിറങ്ങുന്ന പുതിയ ഒരു സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്ത വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോൾ മീഡിയ ഇടങ്ങളിൽ താരം മഹാശിവരാത്രി ആഘോഷത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചത് വലിയതോതിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. അമൃതാ സിംഗിന്റെ പാത പിന്തുടർന്ന് ഹൈന്ദവ രീതിയിൽ പോകാൻ ഇഷ്ടപ്പെടുന്ന സാറ അലി ഖാൻ പല ഹിന്ദു ക്ഷേത്രങ്ങളും സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.

ജയ് ബാലേ നാഥ് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ താരം ഫോട്ടോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിന് വിദ്വേഷ പരമായ കമൻറുകൾ ആണ് വരുന്നത്. വിക്രാഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും തുടങ്ങി വളരെ കടുത്ത ഭാഷയിലാണ് ഇസ്ലാം മതവിശ്വാസികളായ താരത്തിന്റെ ആരാധകർ താരത്തിന്റെ പോസ്റ്റ് താഴെ കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മഹാശിവരാത്രി ആഘോഷിച്ച നടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് താരത്തെ അൺഫോളോ ചെയ്യുമെന്ന് പറഞ്ഞവരുമുണ്ട്.

നിങ്ങൾ മുസ്ലീമാണ് എന്നും എന്നിട്ട് എന്തിനാണ് നിങ്ങൾ അമ്പലത്തിൽ കയറിയത് എന്നും എന്തിനാണ് പൂജ ചെയ്തത്, ഹിന്ദുക്കളുടെ പ്രീതി പിടിച്ചു പറ്റി സിനിമയുടെ കളക്ഷൻ വർധിപ്പിക്കാൻ ആണോ ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിദ്വേഷ കമന്റുകളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത് എന്തായാലും ശിവരാത്രി ആഘോഷിച്ച മരത്തിന്റെ ഫോട്ടോകളും പോസ്റ്റും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായത്.