മോഹൻലാലിന് മമ്മൂട്ടിയെ പോലെ വക്രബുദ്ധി ഒന്നുമില്ല..! മോഹൻലാൽ ഒരു പാവമാണ്..! സോറി ലാലേട്ട
മോഹൻലാൽ സിനിമകളുടെയും മോഹൻലാലിന്റെയും ആരാധകനായി ഇടങ്ങളിൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയ്ക്ക് മോഹൻലാൽ ആറാടുകയാണ് എന്ന ഒരേ ഒരു വാക്യം കൊണ്ടാണ് സന്തോഷ് വർക്കി എന്ന മോഹൻലാൽ ആരാധകന്റെ ചിത്രം സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രസിദ്ധനായത്. അതിനു ശേഷം ഒരുപാട് സംസാരങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയായിരുന്നു.

മോഹൻലാലിനോട് ആരാധനയും ഇഷ്ടവും ഉള്ളതു പോലെ തന്നെ നിത്യാ മേനോനെയും ഒരുപാട് ഇഷ്ടമാണ് എന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നും സന്തോഷ് വർക്കി സമൂഹ മാധ്യമങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. ആ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകളും മറ്റും താരത്തിന്റെ പേരിൽ തുടർച്ചയായി വരികയും ചെയ്തു. എന്തായാലും ട്രോൾ പേജുകളിൽ എല്ലാം താരത്തെ ആറാട്ടണ്ണൻ എന്നാണ് വിളിപ്പേര്.

ഇപ്പോൾ മോഹൻലാലിനോട് സോറി പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സോറി ലാലേട്ടാ ഞാൻ ലാലേട്ടനെ കുറിച്ച് ചില മോശം കാര്യങ്ങൾ പറഞ്ഞു എന്നാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെയാ പറയുന്നത്. ചില അപ്രിയ സത്യങ്ങൾ പറഞ്ഞു എന്നും അത് പറയാൻ പാടില്ലായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു എന്നും താരം പറയുന്നുണ്ട്. മമ്മൂട്ടി പറഞ്ഞതു പോലെ തന്നെ ബേസിക്കലി മോഹൻലാൽ ഒരു പാവം മനുഷ്യനാണ് എന്നും താരം കൂട്ടിച്ചേർത്തു.

മോഹൻലാലിനൊപ്പം ഉള്ള കൂട്ടുകെട്ടാണ് മോഹൻലാലിന്റെ പ്രശ്നം എന്നും മോഹൻലാലിന്റെ ചുറ്റും നിൽക്കുന്നവരാണ് അദ്ദേഹത്തെ മോശമാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് എന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. ഇനിയും വരാൻ പോകുന്നത് പുതിയൊരു 80 s ആണ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും പറയുന്നു. വീണ്ടും പഴയതുപോലെ മനോഹരമായ കുറച്ച് ചിത്രങ്ങൾ നമുക്ക് ലഭിക്കുമെന്ന് വിശ്വസിക്കാമെന്നും സന്തോഷ് വീഡിയോയിലൂടെ പറയുന്നു.

വക്രബുദ്ധി ഒന്നും മോഹൻലാലിന് ഇല്ല എന്നും അദ്ദേഹം നല്ല എഡ്യൂക്കേറ്റഡ് ആയ ഫാമിലിയിൽ ജനിച്ചതാണ്. അതുകൊണ്ടു തന്നെ വക്രബുദ്ധികൾ ഒന്നും തന്നെ അദ്ദേഹം കാണിക്കാറില്ല എന്നും താരം പറഞ്ഞതിന് ശേഷം മമ്മുട്ടിയെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ മമ്മൂട്ടി ചെയ്യുന്നത് കണ്ടിട്ടില്ലെ എല്ലാവരുടെയും പരിപാടികൾക്കും മറ്റും പോവുകയും അവരുടെ പ്രീതി കിട്ടാൻ വേണ്ടി ഓരോന്ന് ചെയ്യുകയും ചെയ്യുന്നു. അങ്ങനെയൊന്നും മോഹൻലാൽ കാണിക്കില്ല. മോഹൻലാലിന് വക്രബുദ്ധി ഒന്നുമില്ല എന്നും താരം പറയുന്നു.

നല്ല സിനിമകളുടെ 80 കളിലെ കാലഘട്ടം വീണ്ടും തിരികെ വരുന്നതായി ആണ് തനിക്ക് ഫീൽ ചെയ്യുന്നത് എന്നും മമ്മൂട്ടി നേരത്തെ തന്നെ ആ ട്രാക്കിലേക്ക് എത്തിക്കഴിഞ്ഞു എന്നും ഈ വർഷം കൊണ്ട് മോഹൻലാലും അവിടെ എത്തുമെന്നും ആണ് താരം പറയുന്നത്. വളരെ പെട്ടെന്ന് തന്നെ പതിവുപോലെ താരത്തിന്റെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരിക്കുകയാണ്.