You are currently viewing അവാർഡ് ദാന ചടങ്ങിൽ ഹോളിവുഡ് നടിയെ പോലെ തിളങ്ങി സാനിയ ഇയ്യപ്പൻ. തന്റെ ചങ്കിനൊപ്പം എത്തി സാനിയ ഇയപ്പൻ

അവാർഡ് ദാന ചടങ്ങിൽ ഹോളിവുഡ് നടിയെ പോലെ തിളങ്ങി സാനിയ ഇയ്യപ്പൻ. തന്റെ ചങ്കിനൊപ്പം എത്തി സാനിയ ഇയപ്പൻ

നിലവിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയും, ഒരുപക്ഷേ വരുംകാലങ്ങളിൽ മലയാള സിനിമ ഭരിക്കാൻ പോകുന്ന നടിയായിരിക്കും എന്ന് സിനിമാപ്രേമികൾ വളരെ ആത്മവിശ്വാസത്തോടുകൂടി പറയുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ബാല താര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയലോകത്തേക്ക് കടന്നു വന്ന താരം നിലവിൽ നായിക വേഷത്തിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ ആരാധകർക്ക് വേണ്ടി സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. ഒരുപക്ഷേ നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്നുവരെ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഓരോ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് ബ്രാൻഡഡ് പരസ്യങ്ങളിലും മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 25 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലായും കാണപ്പെടുന്നത്. ബിക്കിനി വരെ ധരിച്ച് സോഷ്യൽ മീഡിയയിൽ താരം ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. പല ഫോട്ടോകളും സോഷ്യൽ മീഡിയയേ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയേ വീണ്ടും ഇളക്കി മറിച്ചിരിക്കുന്നത്. ബോൾഡ് വേഷത്തിൽ ഹോളിവുഡ് നടിമാരെപ്പോലെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

മലയാള സിനിമകളിലും ടെലിവിഷൻ ഷോകളിലും പങ്കെടുത്തുകൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത കൊണ്ടാണ് താരം ആദ്യമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്നു.

2014 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ക്വീൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം മലയാളികളുടെ ഹൃദയം കീഴടക്കിയത്. ശേഷം ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമകളിൽ മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ അഭിനയിക്കാനും താരത്തിന് സാധിച്ചു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ അത്ഭുതപ്പെടുന്നതെന്നായിരുന്നു.

Leave a Reply