You are currently viewing പട്ടിക്കൊപ്പം കളിച്ച്, പുതിയ പരസ്യത്തിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട സമന്ത. വീഡിയോ ഏറ്റെടുത്ത് ആരാധകർ…

പട്ടിക്കൊപ്പം കളിച്ച്, പുതിയ പരസ്യത്തിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട സമന്ത. വീഡിയോ ഏറ്റെടുത്ത് ആരാധകർ…

സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് സമന്താ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു.

തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നില കൊള്ളുന്നത്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. പ്രശസ്ത സിനിമാതാരം നാഗചൈതന്യ യുമായി ഉണ്ടായ വിവാഹവും പിന്നീട് നാലു വർഷത്തിനുശേഷം ഈയടുത്ത് നടന്ന വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ കളിലാണ് താരം ഈ അടുത്തായി കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം പുതിയൊരു ബ്രാൻഡ് പരസ്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ലുക്കിലഖിന് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. Droolsindia യുടെ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നാല് പ്രാവശ്യം സൗത്ത് ഇന്ത്യ ഫിലിംഫെയർ അവാർഡും, ആറു പ്രാവശ്യം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ആന്ധ്രപ്രദേശ് സംസ്ഥാന നന്ദി അവാർഡ് തുടങ്ങിയവ താരത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി കളിൽ പെട്ടതാണ്. കൂടാതെ അഭിനയജീവിതത്തിൽ മറ്റു പല അവാർഡുകളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമാ നിർമാതാക്കളുടെയും സംവിധായകരുടെയും ഫസ്റ്റ് ചോയ്സ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. സിനിമാ മേഖലയിൽ കടന്നുവന്ന് വർഷങ്ങളായെങ്കിലും ഇന്നും താരത്തിന് ബ്രാൻഡ് വാല്യു ഒട്ടും കുറവില്ല എന്ന് വേണം പറയാൻ. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നിരുന്ന താരത്തെ പ്രശസ്ത സിനിമ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ശ്രദ്ധിക്കുകയും പിന്നീട് തന്റെ സിനിമയിൽ നായികയായി 2010 ൽ ക്ഷണിക്കുകയും ചെയ്തു. ഇപ്പോഴും താരം സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി നിലകൊള്ളുന്നു.

Leave a Reply