You are currently viewing ദുൽഖറിന്റെ സിനിമയിലെ ആ ക്യൂട്ട് താരത്തിന്റെ ന്യൂ ലുക്ക്‌ കണ്ടോ??  ആരാധക മനം മയക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ..

ദുൽഖറിന്റെ സിനിമയിലെ ആ ക്യൂട്ട് താരത്തിന്റെ ന്യൂ ലുക്ക്‌ കണ്ടോ??  ആരാധക മനം മയക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ..

NPCB യിലെ ആ ക്യൂട്ട് താരത്തിന്റെ ന്യൂ ലുക്ക്‌ കണ്ടോ  ആരാധക മനം മയക്കി നടിയുടെ പുത്തൻ ചിത്രങ്ങൾ..

ബംഗാളി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് എന സാഹ. നടി മോഡൽ നിർമ്മാതാവ് എന്ന നിലകളിൽ എല്ലാം 2011 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. രാത് ഭോർ ബ്രിസ്റ്റി , ബൗ കഥാ കൗ , ബന്ധൻ എന്നിവയുൾപ്പെടെ നിരവധി ബംഗാളി ടിവി സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച ഓരോ മേഖലകളിലും വളരെ മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ തുടക്കം മുതൽ ഇതുവരെയും നല്ല അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

നിരവധി വാണിജ്യ, കലാപരമായ ബംഗാളി സിനിമകളിലും ഒരു മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോമനാഥ് ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ചിത്രമായ ആമി ആഡുവാണ് താരത്തിന്റെ ആദ്യ ചിത്രം. 1:30 am എന്ന സിനിമയിൽ നിഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്ത ഒരു സിനിമയായിരുന്നു. നിരവധി ചലച്ചിത്ര മേളകളിൽ നിരൂപകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ഈ ചിത്രം നേടിയത്.

ദുൽഖർ സൽമാൻ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന റോഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണി യിലും യൂ ടൂ ബ്രൂട്ടസ് ലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. ജാരെക് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അമ്മ ബനാനി സാഹയ്‌ക്കൊപ്പം ഇപ്പോൾ നിർമ്മാതാവാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഓരോ ഫോട്ടോകളും വളരെ മികച്ച പ്രേക്ഷക പിന്തുണയോടെ തന്നെ ആരാധകർ സ്വീകരിക്കുന്നതിന് കാരണം താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. ആകർഷണീയമായ ആകാരവടിവും മുഖ സൗന്ദര്യവും വളരെ പെട്ടെന്നാണ് താരത്തിലേക്ക് ആരാധകരെ വലിച്ച് അടുപ്പിച്ചു കൊണ്ടിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ആരാധകർ താരത്തിന്റെ പുതിയ അപ്ഡേഷനുകൾക്ക് വേണ്ടി കാത്തിരിക്കുന്നത് താരം വ്യത്യസ്തമായ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നിരന്തരമായി പങ്കുവെക്കുന്നു എന്നതുകൊണ്ട് തന്നെയാണ്. എന്തായാലും ലേറ്റസ്റ്റ് ആയി താരം അപ്ലോഡ് ചെയ്ത ഫോട്ടോകളും ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. വളരെ പെട്ടെന്ന് ആരാധകർ അവ സ്വീകരിക്കുകയും ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൊണ്ട് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പുതിയ ഫോട്ടോകൾ സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply