You are currently viewing സ്വിമ്മിംഗ് പൂളിൽ നീന്തിതുടിച്ച് സാധിക… വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം

സ്വിമ്മിംഗ് പൂളിൽ നീന്തിതുടിച്ച് സാധിക… വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് സാധിക വേണുഗോപാൽ. ഒരുപാട് സിനിമകളിൽ മികച്ച അഭിനയം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിപ്രായങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞു. കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ മേഖലകളിലും താരം തിളങ്ങി നിൽക്കുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്. ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. അതിനപ്പുറം മോഡലിങ് രംഗത്തും താരത്തിന് സജീവമായി നിൽക്കാൻ കഴിയുന്നു.

സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അതു കൊണ്ട് തന്നെ ഇതിനോടകം അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് 2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്

ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ. നിറഞ്ഞ കയ്യടികൾ ആണ് താരത്തിന്റെ വേഷങ്ങൾക്ക് ലഭിക്കാറുള്ളത്. മനോരമ ആരോഗ്യം, മംഗളം, മഹിളാ ചന്ദ്രിക തുടങ്ങിയ മാസികകളുടെ കവർ ഷൂട്ട്കളിലും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ബോൾഡ് ലുക്കിലുള്ള വീഡിയോ ആണ് വൈറൽ ആകുന്നത്. സ്വിമ്മിംഗ് പൂളിൽ നീന്തിതുടിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. വളരെ പെട്ടന്ന് ആരാധകർ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply