You are currently viewing ഈ വസ്ത്രമിട്ട് ഇറങ്ങിയാൽ ഏത് ആണായാലും ക യ റിപിടിക്കും എന്ന് വീഡിയോ; നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് സാനിയ ഇയ്യപ്പന്

ഈ വസ്ത്രമിട്ട് ഇറങ്ങിയാൽ ഏത് ആണായാലും ക യ റിപിടിക്കും എന്ന് വീഡിയോ; നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് സാനിയ ഇയ്യപ്പന്

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു. ബാല്യകാല സഖി ആണ് താരത്തിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ചെയ്യുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികവിലും പക്വതയിലും ആണ് താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് താരം. മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളുടെ താരത്തിനെ പ്രകടനത്തിന് നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കരിയറിലെ തന്നെ മികച്ചത് ആയിരുന്നു. ചിന്നു എന്ന കഥാപാത്രം നിറഞ്ഞ കയ്യടികളോടെയും പ്രശംസകളോടെയുമാണ് പ്രേക്ഷകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. അതുകൊണ്ടു തന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളിൽ താരം കയ്യടി നേടാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയായ സാറ്റർഡേ നൈറ്റ്സ്‌ എന്ന സിനിമയുടെ പ്രമോഷന് ഭാഗമായി താരം കൊച്ചിയിൽ ഹൈലൈറ്റ് മാളിൽ എത്തിയപ്പോൾ താരത്തിനെതിരെ അതിക്രമങ്ങൾ സംഭവിച്ചതും അതിനെ ത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ സംസാരങ്ങളിലും താരം തന്നെ പ്രതികരണം അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ്. മാളിൽ വെച്ച് തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിയെ താരം അടിക്കുന്ന വീഡിയോ യൂട്യൂബിലും മറ്റും വൈറലായിരുന്നു.

അങ്ങനെ ഞാൻ അടിച്ചിട്ടും അവൻ ചിരിച്ചു എന്നും അതൊരു കൂസലില്ലായ്മയുടെ ഭാഗമാണ് എന്നാണ് താരം പറയുന്നത്. ഞാൻ ആ സമയത്ത് തന്നെ ധൈര്യം സംഭവിച്ചത് അനുസരിച്ച് പ്രതികരിച്ചു എങ്കിലും അത് എന്നിലുണ്ടാക്കിയ ട്രോമാ വലുതായിരുന്നു എന്നും വലിയ ഒരു അരക്ഷിതാവസ്ഥയിലൂടെയാണ് പിന്നീട് ഞാൻ കടന്നു പോയത് എന്ന് അതിൽ നിന്ന് പുറത്തു വരാൻ എനിക്ക് സമയം എടുത്തു എന്നും താരം പറയുന്നുണ്ട്.

അതുപോലെ അന്ന് ഞാൻ തിരിച്ച് വസ്ത്രത്തെക്കുറിച്ചും അന്നുണ്ടായ സംഭവത്തെക്കുറിച്ചും ഒരു വീഡിയോ ഞാൻ കണ്ടു എന്നും അതിൽ പറയുന്നത് ഇങ്ങനെയുള്ള ഡ്രസ്സുകൾ ഇട്ട് നടന്നാൽ ഏതാണും കയറിപ്പിടിച്ചു പോകുമെന്നാണ് എന്നും അവരോട് തന്നെ ചോദിക്കാൻ ഉള്ളത് അവരുടെ അമ്മമാരും പെങ്ങന്മാരും ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ അവർ ഇതുതന്നെ ചെയ്യുമോ എന്നാണ് എന്നും താരം ചോദിക്കുന്നു. എന്തായാലും താരത്തിന്റെ പ്രതികരണം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായത്.

Leave a Reply