You are currently viewing ഇത് പോലൊരു വർക്ക്‌ ഔട്ട് ആദ്യായിട്ടാ കാണുന്നത്… ലീനിംഗ് യോഗ ചെയ്ത് പ്രിയ താരം…. വീഡിയോ വൈറൽ…

ഇത് പോലൊരു വർക്ക്‌ ഔട്ട് ആദ്യായിട്ടാ കാണുന്നത്… ലീനിംഗ് യോഗ ചെയ്ത് പ്രിയ താരം…. വീഡിയോ വൈറൽ…

ഹിന്ദി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് റുബീന ദിലൈക്. ആദ്യ കാലങ്ങളിൽ താരം ഒരു സൗന്ദര്യ മത്സരാർത്ഥിയായിരുന്നു. താരം രണ്ട് പ്രാദേശിക സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2006-ൽ മിസ് ഷിംല, 2008-ൽ ചണ്ഡീഗഢിൽ നടന്ന മിസ് നോർത്ത് ഇന്ത്യ എന്നിവ താരത്തിന് നേടാനായി. ഇതിലൂടെ അഭിനയ മേഖലയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തിന് വഴി തുറന്നു. ഒരു ഐഎഎസ് കാരി ആവാൻ ആയിരുന്നു താരത്തിന്റെ മോഹമെങ്കിലും താരത്തിന്റെ കരിയർ ശോഭിച്ചത് അഭിനയ മേഖലയിൽ ആയിരുന്നു.

തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു. ചോട്ടി ബാഹുവിലാണ് താരം അഭിനയം ആരംഭിച്ചത്. സീ ടിവിയുടെ ജനപ്രിയ പരമ്പരയായ ചോട്ടി ബാഹുവിലെ പ്രധാന കഥാപാത്രമായ രാധികയെയും കളേഴ്‌സ് ടിവിയുടെ ശക്തി – അസ്തിത്വ കെ എഹ്‌സാസ്കിയിലെ സൗമ്യ സിംഗിനെയും അവതരിപ്പിച്ചതിലൂടെ താരം ജനപ്രിയ അഭിനേത്രിയായി മാറി. നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രേക്ഷകർ സ്വീകരിച്ചു.

കളേഴ്‌സ് ടിവിയിലെ ശക്തി – അസ്തിത്വ കെ എഹ്‌സാസ് കി എന്ന ചിത്രത്തിൽ സൗമ്യ സിംഗ് എന്ന ട്രാൻസ്‌ജെൻഡർ സ്ത്രീയെ അവതരിപ്പിച്ചത് മികച്ച അഭിപ്രായം നേടിയിരുന്നു. കളേഴ്‌സിന്റെ ഗോൾഡൻ പെറ്റൽ അവാർഡിലെ മികച്ച വ്യക്തിത്വത്തിനും 2017 ലെ മികച്ച നടിക്കുമുള്ള അവാർഡ് താരത്തിന് നേടിക്കൊടുത്തിരുന്നു. സോണി ടിവിയുടെ സാസ് ബിന സസുരലിൽ അഭിനയിച്ചതും 2013-ൽ സീ ടിവിയുടെ പുനർ വിവാഹം – ഏക് നയി ഉമീദ് എന്ന ചിത്രത്തിൽ കരൺ ഗ്രോവറിനൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു.

2013 മുതൽ 2014 വരെ ലൈഫ് ഓകെയുടെ മിത്തോളജിക്കൽ ഷോയായ ഡെവോൺ കേ ദേവിൽ സീതയെയാണ് താരം അവതരിപ്പിച്ചത്. 2020-ൽ താരം ബിഗ് ബോസ് 14ൽ പങ്കെടുക്കുകയും ഷോയുടെ വിജയിയായി മാറുകയും ചെയ്തു. ഗംഭീര മത്സര പ്രകടനങ്ങളാണ് താരം കാഴ്ചവച്ചത്. ബിഗ്ബോസിൽ മാത്രം ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഹിന്ദി ചിത്രമായ അർദ്ധിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹിറ്റെൻ തേജ്വാനി , നടൻ രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിലുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഒരു നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം എപ്പോഴും പങ്കുവെക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ലീനിംഗ് യോഗ ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ്. താരത്തിന്റെ ഫിറ്റനസിന് നിറഞ്ഞ കയ്യടിയാണ് ഇപ്പോൾ ലഭിക്കുന്നത്. എന്തായാലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ പെട്ടെന്ന് ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply