You are currently viewing എന്റെ ഫോട്ടോഷൂട്ട് കണ്ട് ജനങ്ങൾ തുറിച്ചു നോക്കും തീർച്ച!! പുതിയ സ്റ്റൈലിൽ ബിഗ് ബോസ് താരം റിയാസ് സലീം…

എന്റെ ഫോട്ടോഷൂട്ട് കണ്ട് ജനങ്ങൾ തുറിച്ചു നോക്കും തീർച്ച!! പുതിയ സ്റ്റൈലിൽ ബിഗ് ബോസ് താരം റിയാസ് സലീം…

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ വളരെ വിജയകരമായി പല സീസണുകൾ പൂർത്തിയാക്കിയ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലും ഇതിനകം നാല് സീസൺ പൂർത്തിയാക്കി. ആദ്യ സീസൻ വളരെ വിജയകരമായി പൂർത്തിയാക്കിയപ്പോൾ രണ്ടും മൂന്നും കൊറോണ കാരണം പകുതിയിൽ വച്ച് നിർത്തേണ്ട അവസ്ഥ ഉണ്ടായി.

പക്ഷേ ബിഗ് ബോസ് സീസൺ നാല് കൂടുതൽ ജനപിന്തുണയോടെ സംപ്രേഷണം ചെയ്യുകയും ചെയ്തു. മറ്റ് മൂന്ന് സീസണുകളിൽ നിന്ന് കൂടുതൽ വ്യത്യസ്തമായി വളരെ വിജയകരമായി പൂർത്തിയാക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ നാലിന് സാധിച്ചു എന്ന് വേണം പറയാൻ. കഴിഞ്ഞ മൂന്നു സീസണുകളിൽ നിന്ന് കൂടുതൽ പോപ്പുലാരിറ്റി നേടിയെടുക്കാനും ഈ സീസൺന്ന് സാധിക്കുകയും ചെയ്തു.

കലാകായിക സാംസ്കാരിക സാമൂഹിക മേഖലകളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ സാധാരണയായി മത്സരാർത്ഥികളായി എത്താറുള്ളത്. സീസൺ നാലിൽ കൂടുതലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഥവാ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന പലരുമാണ് മത്സരാർത്ഥികളായി എത്തിയത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ കൂടുതൽ തരംഗം ആകാനും ഈ സീസൺ ന്ന് സാധിച്ചു.

ബിഗ് ബോസ് സീസൺ നാലിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായിരുന്നു റിയാസ് സലീം. ഒട്ടുമിക്കപേരും ബിഗ് ബോസിലെ വിജയിയായി റിയാസ് സലിം പുറത്തുവരും എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു. പക്ഷേ ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ എന്ന ബഹുമതിയോടെ ദിൽഷ പ്രസന്നയായിരുന്നു സീസൺ നാലിലെ വിജയ് ആയി പുറത്തുവന്നത്. പക്ഷേ റിയാസ് തന്നെയാണ് യഥാർത്ഥ വിജയി എന്ന് പലരും പ്രഖ്യാപിച്ചു.

പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ റിയാസ് സലിം കൂടുതൽ തിളങ്ങിനിന്നു. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് ആരാധകർ വർദ്ധിച്ചു. ലക്ഷക്കണക്കിന് ആരാധകരാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹത്തിന് ലഭിച്ചത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന ക്യാരക്ടർ ആണ് റിയാസ് സലീം. മാത്രമല്ല എൽ ജി ബി ടി ക്യു ആർ നിലപാടുകൾ വളരെ വ്യക്തമായി അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

ഇപ്പോൾ അദ്ദേഹം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് കൂടുതലായും അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും അതേപോലെ നിലപാടുകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ പുതുതായി പങ്കുവെച്ച് കിടിലൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ വീഡിയോ കണ്ടു ഉറപ്പായും ജനങ്ങൾ തുറിച്ചു നോക്കും. അത് തന്നെയാണ് ഇതിന്റെ വിജയം എന്ന രൂപത്തിലാണ് വീഡിയോ ക്യാപ്ഷൻ നൽകിയത്. വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

Leave a Reply