You are currently viewing വയസ്സ് പന്ത്രണ്ട്.. ഒരു കോടിയോളം ഫോളോവെർസ് ഉള്ള മോഡൽ… റിവ അറോറയുടെ സ്റ്റൈലിഷ് ഫോട്ടോകൾ വൈറലാകുന്നു

വയസ്സ് പന്ത്രണ്ട്.. ഒരു കോടിയോളം ഫോളോവെർസ് ഉള്ള മോഡൽ… റിവ അറോറയുടെ സ്റ്റൈലിഷ് ഫോട്ടോകൾ വൈറലാകുന്നു

ബോളിവുഡ് സിനിമാ മേഖലയിലെ ബാല താരമാണ് റിവ അറോറ. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു. ഒന്നര വയസ്സിൽ ആണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. രൺബീർ കപൂറിന്റെ റോക്ക്സ്റ്റാർ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

അഭിനയത്തിന് പുറമെ മോഡലിങ്ങിലും ഏറെ പ്രശസ്തയാണ്. ഇതുവരെ നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന് ഏറെ പരസ്യങ്ങൾ എല്ലാം പ്രേക്ഷകർ സ്വീകരിച്ചത്. താരം അഭിനയിച്ച പരസ്യചിത്രങ്ങളും വലിയ പ്രശസ്തി നേടിയിട്ടുണ്ട്. എൽജിയുടെയും ഫ്ലിപ്കാർട്ടിന്റെയും ടിവി പരസ്യങ്ങളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. താരം ബിബ ക്ലോത്തിംഗിന്റെ ബ്രാൻഡ് അംബാസഡറാണ്. ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ടിക്ടോക്കിൽ താരം ഏറെ പ്രശസ്തയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് വീഡിയോകൾ ടിക് ടോക്കിലേക്ക് അപ്ലോഡ് ചെയ്തു കൊണ്ടിരുന്നു. തരത്തിന് ഇൻസ്റ്റാഗ്രാമിൽ 4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു താരത്തിന്. ഇത്ര ചെറിയ വയസ്സിൽ തന്നെ ഇത്ര ഫോള്ളോവേഴ്സിനെ നേടാൻ മാത്രം അഭിനയ മികവും മോഹിപ്പിക്കും സൗന്ദര്യവും താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. പവിത്ര ഭാഗ്യ, ബന്ദിഷ് ബാൻഡിറ്റ്സ്, മേരെ പാപ്പ, ഹീറോ ഹിരാലാൽ ടിവി പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2020 ജൂൺ 29- നാണ് താരം തന്റെ യൂട്യൂബ് ചാനലിൽ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. താരം തമാശകളും വ്ലോഗുകളും തന്റെ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട്. വളരെ മികച്ചതും ശ്രദ്ധേയമായതുമായ വീഡിയോകൾ ആയിരുന്നു താരം അപ്ലോഡ് ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം അപ്ലോഡ് ചെയ്യാറുണ്ട്.

ഇപ്പോൾ താരം ലേറ്റസ്റ്റ് ആയി പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള മോഡൽ ഫോട്ടോ ഷൂട്ട് ആണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് സാധാരണയായി പ്രേക്ഷകർ നൽകാറുള്ളത്. സ്റ്റൈലിഷ് ഡ്രസ്സിൽ സൂപ്പർ കൂളായിയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോഴും പതിവ് തെറ്റിക്കാതെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്.

Leave a Reply