You are currently viewing 13 ആം വയസ്സിൽ ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ തികച്ചതിന്റെ സമ്മാനമായി കിട്ടിയത് ഓഡി കാർ.

13 ആം വയസ്സിൽ ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ തികച്ചതിന്റെ സമ്മാനമായി കിട്ടിയത് ഓഡി കാർ.

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ തികച്ചതിന്റെ സമ്മാനമായി കിട്ടിയത് ഓഡി കാർ. വെറും 13 വയസ്സുള്ള താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കണ്ടാൽ ആരും അത്ഭുതപ്പെടും.

ചെറിയ വയസ്സിൽ തന്നെ വലിയ രീതിയിൽ താരങ്ങളായി മാറിയ ഒരുപാട് പേര് നമുക്കറിയാം. സിനിമയിലും സീരിയലിലും അഭിനയിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് ബാലതാരങ്ങളെ നമുക്കറിയാമായിരിക്കും. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട താരങ്ങളെ മാറിയവർ ചുരുക്കം ചിലരായിരിക്കും.

ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ വലിയ സോഷ്യൽ മീഡിയ താരമായി മാറിയ വ്യക്തിയാണ് റിവ അറോറ. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട സെലിബ്രിറ്റിയാണ്. പല പ്രമുഖ താരങ്ങൾക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും ഫോളോവേഴ്സും താരത്തിന് ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

കേവലം 13 വയസ്സാണ് താരത്തിന്. പക്ഷേ ഇതിനിടയിൽ താരം നേടിയെടുത്ത സോഷ്യൽ മീഡിയ ഫോളോവേഴ്സും ആരാധക പിന്തുണയും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 10 മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളും വിശേഷവുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 10 മില്യൻ തികച്ചതിന്റെ സന്തോഷം എന്നോളം താരത്തിന് സമ്മാനമായി ലഭിച്ച ഓടി കാർ ആണ് താരം ആരാധകർക്ക് മുമ്പിൽ കാഴ്ചവച്ചത്. 10 മില്യൺ തികഞ്ഞ സന്തോഷത്തിന് പുറമേ കുടുംബത്തിൽ നിന്ന് സമ്മാനമായി ലഭിച്ച ഓടി കാർ ഇരട്ട മധുരമാണ് താരത്തിന് നൽകിയത്. ചുവപ്പ് ഡ്രസ്സിൽ ഉള്ള ഫോട്ടോകളും താരം ഇതിനോടൊപ്പം പങ്കുവെച്ചു.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് റിവ ആരോറ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം അറിയപ്പെട്ട ഒരു സിംഗർ കൂടിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഏഴാമത്തെ വയസ്സിൽ തന്നെ താരം അറിയപ്പെട്ട സെലിബ്രിറ്റിയായി മാറിയിട്ടുണ്ട്. ഉരി ദി സർജികൾ സ്ട്രൈക്ക് എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ താരത്തിന് കാരണമായത്.

Leave a Reply