You are currently viewing സെലിബ്രെറ്റികൾക്കും കുടുംബമുണ്ട്… എന്തൊക്കെയാണ് സോഷ്യൽ മീഡിയയിൽ എഴുതി വെക്കുന്നത്…. ആഞ്ഞടിച്ച് ഋതിക സിംഗ്

സെലിബ്രെറ്റികൾക്കും കുടുംബമുണ്ട്… എന്തൊക്കെയാണ് സോഷ്യൽ മീഡിയയിൽ എഴുതി വെക്കുന്നത്…. ആഞ്ഞടിച്ച് ഋതിക സിംഗ്

സെലിബ്രെറ്റികൾക്കും കുടുംബമുണ്ട്… എന്തൊക്കെയാണ് സോഷ്യൽ മീഡിയയിൽ എഴുതി വെക്കുന്നത്…. ആഞ്ഞടിച്ച് ഋതിക സിംഗ്

ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കയ്യടി വാങ്ങിയ അഭിനേത്രിയാണ് റിതിക സിംഗ്.
ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം പ്രധാനമായും അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയ വൈഭവമാണ് താരം ഓരോ ഭാഷകളിലും പ്രകടിപ്പിച്ചത്. പ്രേക്ഷകർഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

2016 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2016 പുറത്തിറങ്ങിയ സാല ഖാദൂസി എന്ന ദി ഭാഷാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അത് കൈകാര്യം ചെയ്യുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് സിനിമ അഭിനയ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിനായി.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് അഭിനയിക്കുന്നതിന്നും ഒരുപാട് പ്രേക്ഷക പ്രശംസ താരത്തിന് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് അവസരങ്ങൾ ലഭിച്ചു. തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

താരം ഒരു പൊതു ചടങ്ങിൽ സംസാരിച്ച വാക്കുകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്ത്രീകളെ കുറിച്ചും സെലിബ്രേറ്റികളെ കുറിച്ചും സോഷ്യൽ മീഡിയ ഇടങ്ങളിൽ എഴുതി പിടിപ്പിക്കുന്ന വാർത്തകളെക്കുറിച്ചും വാക്കുകളെ കുറിച്ചും ഹെഡ് ലൈനുകളെ കുറിച്ചും എല്ലാം വളരെ കഠിനമായ ഭാഷയിലാണ് താരം സംസാരിക്കുന്നത്. അത്തരം വാക്കുകളും വാർത്തകളും ഹൃദയ ഭേദകമാണ് എന്നും താരം പറയുന്നുണ്ട്.

സ്ത്രീകൾക്കെതിരെ നടക്കുന്ന അനീതിയിൽ കടുത്ത നിരാശയാണ് താരം പ്രകടിപ്പിച്ചത്. സ്ത്രീകളെ എങ്ങനെ നിസ്സാരമായി കാണുന്നുവെന്നതിനെക്കുറിച്ചും സ്ത്രീ സെലിബ്രിറ്റികൾ ദ്വായാർത്ഥ തമാശകൾക്കും മെമ്മുകൾക്കും വിധേയരാകുന്നു എന്നതിനെക്കുറിച്ചും താരം സംസാരിച്ചു. സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ കുടുംബമുണ്ട് എന്നും അവരുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള തമാശകൾ അവരുടെ ഹൃദയം തകർക്കുമെന്ന് താരം പറയുന്നുണ്ട്.

സ്ത്രീകൾ വെറും ഉപഭോഗ വസ്തുക്കളല്ല. നമ്മൾ സ്വത്തുക്കളല്ല. എനിക്കൊരു കുടുംബമുണ്ട്, എനിക്ക് സുഹൃത്തുക്കളുണ്ട്, എനിക്ക് എന്റെ സഹോദരനുണ്ട്, എന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കണ്ടാൽ എന്റെ ഹൃദയം തകരും എന്നും ഇത് മാറേണ്ടതുണ്ട്. എല്ലാവരും “ബഹുമാനം” അർഹിക്കുന്നു എന്നും അവർ സെലിബ്രിറ്റികളോ ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള മറ്റാരെങ്കിലുമോ ആകട്ടെ, എല്ലാവർക്കും ബഹുമാനം നൽകേണ്ടതാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്നാണ് വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply