You are currently viewing കടൽത്തിരകളോടലിഞ്ഞു ചേർന്ന് റിമ കല്ലിങ്കൽ; വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ…

കടൽത്തിരകളോടലിഞ്ഞു ചേർന്ന് റിമ കല്ലിങ്കൽ; വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ…

മലയാളത്തിലുംതമിഴും ഹിന്ദി സിനിമകളിലും അഭിനയിക്കുന്ന അഭിനേത്രിയാണ് റിമാ കല്ലിങ്കൽ. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. അഭിനയിച്ച സിനിമകൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അതിനെല്ലാം അപ്പുറം വിദ്യാഭ്യാസമേഖലയിലും താരത്തിന് തിളക്കമേറെയാണ്. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. ഇതിനു പുറമെ ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടിയും സ്വീകരിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ താരം സജീവ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. താരം പങ്കുവെക്കുന്ന യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്. ഇപ്പോൾ കടൽ തീരത്ത് തിരകളോട് അലിഞ്ഞു ചേർന്നു കിടക്കുന്ന രൂപത്തിലുള്ള കിടിലൻ ഫോട്ടോ ഷൂട്ട് ആണ് താരം പങ്കു വെച്ചിട്ടുള്ളത്. അഭിപ്രായങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ ആവുകയും ചെയ്തിരിക്കുന്നു

Leave a Reply