You are currently viewing കടൽത്തിരകളോടലിഞ്ഞു ചേർന്ന് റിമ കല്ലിങ്കൽ; വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

കടൽത്തിരകളോടലിഞ്ഞു ചേർന്ന് റിമ കല്ലിങ്കൽ; വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി. ഇതിനു പുറമെ ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടി സ്വീകരിച്ചിട്ടുണ്ട്.

നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. ഈ സിനിമകൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏത് പ്രശ്നങ്ങൾക്കിടയിലും തന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊറിയൻ ആയോധന കലയായ തായ്ക്കോണ്ടയിലും താരത്തിന് പ്രാവീണ്യം ഉണ്ട്. താരം പങ്കുവെക്കുന്ന യോഗ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ കടൽ ത്തിരകളോടു അലിഞ്ഞുചേർന്ന ബീച്ച് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്.

Leave a Reply